കുവൈറത്ത് സിറ്റി : കേരളപ്പിറവി ദിനത്തില്‍ കുവൈത്തിലെ പ്രധാന കലാസാംസ്കാരിക ഗുരുധര്‍മ്മ സംഘടനയായ അദ്വൈതം കുവൈത്ത് അഞ്ചാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. അദ്വൈതവര്‍ഷം 2019 എന്ന പേരില്‍ നടന്ന പരിപാടി ഇന്ത്യന്‍ എമ്പസി സെക്കന്റ് കോണ്‍സുലാര്‍ രണ്‍വീര്‍ ഭാര്‍തി ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരു ഒരു കവിയും തത്വചിന്തകനുമൊക്കെക്കൂടിയായിരുന്നുവെങ്കിലും സാമുഹ്യപരിഷ്കര്‍ത്താവ് എന്ന പ്രോജ്വലമായ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് കേരള നവാദ്ധാനത്തിന് ഊര്‍ജ്ജവും ലക്ഷ്യബോധവും നൽകിയത് എന്ന് സ്വാഗതപ്രസംഗം നടത്തിക്കൊണ്ട് അദ്വൈതവര്‍ഷം 2019 ജനറല്‍ കണ്‍വീനര്‍ ബ്രിജെഷ് നാരായണ്‍ അഭിപ്രായപ്പെടുകയുണ്ടായി.
പ്രസിഡന്റ് സുശാന്ത് പണിക്കര്‍ അദ്ധ്യക്ഷനായ പൊതുസമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി രാജ് മോഹന്‍, യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ മാനേജര്‍ ജോണ്‍ തോമസ്സ്, വനിതാവേദി കണ്‍വീനര്‍ വിനിത ബ്രിജെഷ്, സൂരജ്. വി. രാജു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ തന്നെ അദ്വൈതവര്‍ഷം സുവനീര്‍ പ്രകാശനത്തിനു ശേഷം അംഗങ്ങളുടേയും കള്‍ച്ചറല്‍ കണ്‍വീനര്‍ ജമിന വി. രാജുവിന്റെ ശിക്ഷണത്തിലുള്ള കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി.
ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയനും ബാന്‍ഡും നയിച്ച മെഗാഷോയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: