കോഴിക്കോട്: ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ വന്ന വീഴ്ച പരിഹരിക്കാന്‍ സിപിഎം ഷാഡോ കമ്മിറ്റികള്‍ രൂപീകരിക്കുന്നു. സംസ്ഥാനതലം മുതല്‍ ബ്രാഞ്ച്തലം വരെ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടത്.
ക്ഷേത്ര കമ്മിറ്റികളില്‍ നുഴഞ്ഞുകയറാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതോടെയാണ് പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇത്തരം കാര്യങ്ങളില്‍ നേതൃത്വം നല്കുന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ കീഴ്ഘടകങ്ങള്‍ പൂര്‍ണ പരാജയമെന്നും സിപിഎം വിലയിരുത്തുന്നു. ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ ഇടപെട്ട് ഇതില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശമുണ്ട്.
പ്രാദേശിക ക്ഷേത്രങ്ങള്‍, ദേവസ്വം ക്ഷേത്രങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം പ്രവര്‍ത്തനപദ്ധതിയാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. ജില്ലാതലത്തില്‍ ഏകോപനത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കും, സംസ്ഥാനതലത്തില്‍ ഒരു നേതാവിന് ചുമതല നല്‍കും. ദേവസ്വം ബോര്‍ഡിലുള്ളവര്‍, ക്ഷേത്ര ജീവനക്കാര്‍ തുടങ്ങിയവരുള്ള കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. ക്ഷേത്രങ്ങള്‍, കാവുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവരെയും ഇതിലുള്‍പ്പെടുത്തും.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് അയവേറിയ സമീപനം സ്വീകരിക്കണമെന്നും നേതൃത്വം കീഴ്ഘടകങ്ങളെ ഓര്‍മിപ്പിക്കുന്നു. കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും സിപിഎം നിര്‍ദേശിക്കുന്നു. ശബരിമല യുവതീ പ്രവേശനത്തിലെടുത്ത നിലപാടിലൂടെ ഒറ്റപ്പെട്ട സിപിഎം, അണികളെ പിടിച്ചുനിര്‍ത്താനാണ് കപടഭക്തി പ്രകടിപ്പിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ രംഗത്തിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: