നീര്ക്കുമിളപോലെയുള്ള മനുഷ്യായുസ്സില്‍ ജീവിതലക്ഷ്യ പൂര്‍ത്തീകരണത്തിന് കലിയുഗത്തില്‍ അയ്യപ്പസേവാമാര്ഗമാണ് സ്വീകാര്യമെന്ന് ആചാര്യമതം. ഒരു മനുഷ്യായുസ്സ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 120 വര്‍ഷമാണ്. 360 മനുഷ്യവര്‍ഷത്തെ ഒരു ദേവവര്ഷമായി കണക്കാക്കുന്നു. അങ്ങനെ 4800 ദേവവര്ഷമാണ് ഒരു കൃതയുഗം. 3600 ദേവവര്ഷമാണ് ത്രേതായുഗം. 2400 ദേവവര്‍ഷം ദ്വാപരയുഗത്തിനും കലിയുഗത്തിന് 1200 ദേവവര്ഷവും വേണ്ടി വരുന്നു.
നാല് യുഗങ്ങള്‍ ചേരുന്നത് ഒരു ചതുര്യുഗവും 71 ചതുര്യുഗങ്ങള് ചേരുമ്പോള്‍ ഒരു മന്വന്തരം ആകുന്നു. ആകെ 14 മന്വന്തരം ഉണ്ടന്നാണ് ദേവമതം. നമ്മള് ഏഴാമത്തെ മന്വന്തരത്തിലാണ് ജീവിക്കുന്നത്. ഇതിലെ ചതുര്യുഗത്തിലെ 28ാം ചതുര്യുഗത്തിലെ കലിയുഗമാണ് നടക്കുന്നതെന്ന് ധര്‍മഗ്രന്ഥങ്ങളില്‍ കാണുന്നു. കാലഗണന മനസ്സിലാക്കുമ്പോഴാണ് എത്രയോ നിസ്സാരമാണ് മനുഷ്യജന്മം എന്ന് നാം തിരിച്ചറിയുക. ഈ ചെറിയ ജീവിതത്തില്‍ സംസാര സാഗരദുരിതകഷ്ടപ്പാടുകളില് ഗൃഹസ്ഥാശ്രമത്തിലായാലും ഏറ്റവും ലളിതമായി ലക്ഷ്യം നേടുവാനുള്ള നിത്യജീവിതസനാതനപദ്ധതിയാണ് ആദ്ധ്യാത്മിക ഉപാസനയായ നവാക്ഷരീ മന്ത്രത്തിലൂടെയും മണ്ഡലവ്രതാനുഷ്ഠാനത്തിലൂടെയും ലഭിക്കുക. യോഗമാര്ഗത്തില് ആന്തരികശുദ്ധിപ്രക്രിയയ്ക്ക് നിശ്ചയിച്ചിട്ടുള്ള പ്രാണായാമത്തിലെ പൂരക,കുംഭക,രേചങ്ങള് നവാക്ഷരീമന്ത്രത്തില് അടങ്ങിയിരിക്കുന്നു. അതുപോലെ അഷ്ടാംഗയോഗത്തിലെ യമം, നിയമം, ആസനം,
പ്രാണായാമം, പ്രത്യാഘാതം, ധാരണ, ധ്യാനം, സമാധി ഇവയുടെ
പൂര്‍ത്തീകരണമായും മണ്ഡലകാലത്തെ നോക്കിക്കാണാം. സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനമായ 18 തത്ത്വങ്ങളെ ആചാരാനുഷ്ഠാനമാര്ഗ്ഗങ്ങളിലൂടെ നാല്പത്തൊന്ന് ദിവസങ്ങളിലായി അനുഭവിക്കുന്ന നിത്യ മോക്ഷകര്മ്മപദ്ധതിയാണ് ശബരിമല തീര്‍ത്ഥയാത്രയെന്ന് ആചാര്യമതം. മനസ്സിനും ശരീരത്തിനും കുടുംബത്തിനും സമാജത്തിനും മനഃശാന്തി ലഭിക്കുന്ന നവാക്ഷരീമന്ത്രം കലിയുഗത്തില്‍ നമ്മെ ശുദ്ധീകരിക്കട്ടെ. ‘സ്വാമിയേ ശരണമയ്യപ്പ….’
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: