ഒരു മാസം അടിസ്ഥാനശമ്പളമായി 750 രൂപ മാത്രം ലഭിക്കുന്ന തൊഴിലാളികള്‍. ഇത് ഉത്തരേന്ത്യയിലല്ല. ഇങ്ങ് മലബാറിലാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം പിറന്ന സ്വന്തം നാട്ടില്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അപ്രമാദിത്വമുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വേതന വ്യവസ്ഥയാണിത്.
ജീവനക്കാര്‍ക്ക് ഏകീകൃത സേവന വേതനമില്ലെന്ന് മാത്രമല്ല, 2009ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച അര്‍ഹതപ്പെട്ട വേതനവും നിഷേധിക്കുന്നു. വരുമാനം കുറവുള്ള സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ഉയര്‍ന്ന അടിസ്ഥാന ശമ്പളം 2500-2200-2050-1500-750 എന്ന നിലയിലാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എസ്-
പി, എ, ബി, സി, ഡി എന്നീ അഞ്ച് ഗ്രേഡുകളാണുള്ളത്. സ്വന്തംനിലയ്ക്ക് വരുമാനമുള്ളത് വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളില്‍ മാത്രം. അവസാനമായി വേതന പരിഷക്കരണം നടന്നത് 2009ല്‍. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതര ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും രണ്ടുതവണ ശമ്പള പരിഷക്കരണം നടന്നു. ഈ നീതി നിഷേധത്തിനെതിരെ നിയമപരമായി
പോരാടിയപ്പോള്‍ അനുകൂല ഉത്തരവുകള്‍ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച്
പുറപ്പെടുവിച്ചിരുന്നു. ഈ നീതിപോലും മലബാര്‍ ദേവസ്വം ബോര്‍ഡ് പുലര്‍ത്തുന്നില്ല.
തിരുവിതാംകൂര്‍ ദേവസ്വത്തിലെ ജോലിക്കാരന് 16,500 രൂപ ലഭിക്കുമ്പോള്‍ അതേ ഗ്രേഡിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിലെ തൊഴിലാളിക്ക് കിട്ടുന്നത് 3000 രൂപ. പല ആനുകൂല്യങ്ങളും ഇതേപോലെ അട്ടിമറിക്കപ്പെടുന്നു. മലബാര്‍ മേഖലയിലുള്ള ക്ഷേത്രങ്ങളിലെ വേതന വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കാന്‍ നിരവധി തവണ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മറ്റെല്ലാ കോടതിവിധികളും ശ്രദ്ധയോടെ കേള്‍ക്കുന്ന ഈ സര്‍ക്കാര്‍ മലബാര്‍ ദേവസ്വത്തിലെ തൊഴിലാളികളുടെ വേതന വിഷയത്തില്‍ മാത്രം മൗനം പാലിക്കുകയാണ്. വോട്ടുബാങ്ക് അല്ലാത്ത ‘സവര്‍ണ്ണ’ തൊഴിലാളിയുടെ കാര്യമാകുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അവഗണന സ്വാഭാവികമാണല്ലോ.
1951ലെ ഹിന്ദുമത ധര്‍മ്മസ്ഥാപന ഭരണവകുപ്പിന് പകരം തിരുകൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായ നിയമം നടപ്പാക്കാന്‍ ഇക്കൂട്ടര്‍ തയാറാകുന്നില്ല. മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് അവരുടെ നിത്യവൃത്തിക്കുള്ള വഴി കണ്ടെത്താന്‍ പോലും ഇതുവരെ ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സഹായിച്ചിട്ടില്ല. മാത്രമല്ല, ഇതൊരു സാമൂഹിക പ്രശ്നമായി കാണാ
നും ഇക്കൂട്ടര്‍ തയാറാകുന്നില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന വ്യവസ്ഥ നില
നില്ക്കുന്ന നാട്ടിലാണ് ഈ നീതികേടുകളെന്നും ഓര്‍ക്കണം. തിരുവിതാംകൂര്‍-കൊച്ചി ബോര്‍ഡുകളില്‍ ജീവനക്കാരുടെ ശമ്പളം അഞ്ച് വര്‍ഷത്തില്‍ പരിഷ്ക്കരിക്കുന്നു. കൊച്ചിന് ദേവസ്വത്തില്‍ 2012ലും, 2016ലും പരിഷ്കരണമുണ്ടായി. 1,400ല്‍പരം ക്ഷേത്രങ്ങളില്‍ വരുമാനത്തിന്റ അടിസ്ഥാനത്തില്‍ ഗ്രേഡ് തിരിച്ച് ജീവനക്കാരന് വ്യത്യസ്ത ശമ്പളം നല്കുന്ന അപരിഷ്കൃത നയം മലബാര്‍ ദേവസ്വത്തില്‍ മാത്രമാണുള്ളത്. 2009ല്‍ ആണ് 750-2500 എന്ന നിലയിലേക്ക് അടിസ്ഥാന വേതനം പരിഷ്ക്കരിച്ചത്. ഒരു സര്‍ക്കാര്‍ വകുപ്പിലും ഇല്ലാത്ത വേതനമാണിത്.
മലബാറിലെ ഹൈന്ദവക്ഷേത്രങ്ങള്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴാന്‍ കാരണം ജീവനക്കാരോ ഹൈന്ദവ വിശ്വാസികളോ അല്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ധൈര്യമുള്ള ഒരു സര്‍ക്കാര്‍ ഇവിടെ വരണം. ഹിന്ദുമതത്തില്‍ വിശ്വാസമില്ലാത്തവരും ഹിന്ദുമതത്തെ നിരന്തരം ആക്ഷേപിക്കുന്നവരുമായ എംഎല്‍എമാരും മന്ത്രിമാരും ചേര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയചട്ടുകമായ ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റി മാതൃകാപരമായ ഒരു സംവിധാനത്തിന്റെ കൈകളിലെത്തിക്കണം. എങ്കില്‍ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ.
ക്ഷേത്രഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക് പങ്കില്ലാത്തതും അവിശ്വാസികള്‍ക്ക് അവസരം ലഭിക്കുന്നതുമായ സംവിധാനം തിരുത്തണം. ഇപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ മൂന്ന് അംഗങ്ങളുണ്ട്. രണ്ടുപേരെ ഹിന്ദുമന്ത്രിമാര്‍ നോമിനേറ്റ് ചെയ്യുന്നു. ഒരാളെ ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കുന്നു. എന്നാല്‍, ഹിന്ദു വിശ്വാസികളായ ജനങ്ങള്‍ക്ക് ഈ നിയമനത്തില്‍ യാതൊരു പങ്കുമില്ല. ക്ഷേത്രങ്ങളിലെ വരുമാനകണക്കുകള്‍ കൈകാര്യം ചെയ്യുന്ന ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് അടിസ്ഥാന യോഗ്യതയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. ടി.ജി. മോഹന്‍ദാസും സുബ്രഹ്മണ്യസ്വാമിയും സു
പ്രീംകോടതിയില്‍ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, സുപ്രീംകോടതിയുടെ സമീപകാല ഇടപെടലുകളും പ്രതീക്ഷയ്ക്ക് വക നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: