കുവൈത്ത് സിറ്റി: എൻആർഐസ് ഓഫ് കുവൈത്ത് ഫഹാഹീൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജ്യോതി സംഗമം പരിപാടി മംഗഫ് സംഗീത ഹാളിൽ നടന്നു. കേരള സംസ്ഥാന ബിജെപി ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ മുഖ്യ അഥിതിയായി പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തിൽ എൻആർഐ സെൽ സംസ്ഥാന കമ്മിറ്റി അംഗം രാജശേഖരൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ച് ദീപാവലി ആഘോഷത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു.
രണ്ടാം നരേന്ദ്ര മോദി സർക്കാർ രജ്യത്തിനു നൽകി കൊണ്ടിരിക്കുന്ന ക്ഷേമ പ്രവർത്തനങ്ങളെയും സംഭവനകളെയും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു സംസാരിച്ചു. വാളയാറിൽ അതിദാരുണമായി നടന്ന പെൺകുട്ടികളുടെ പീഡന കൊലപാതകത്തെ ശക്തമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു. പെൺകുട്ടികളുടെ സുരക്ഷക്കായി സമൂഹം ഒറ്റക്കെട്ടായി ഇതു പോലുള്ള വിപത്തിനെ നേരിടാൻ സജ്ജമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ പ്രമുഖ കലാ സാംസ്കാരിക രംഗത്തെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ഐഎസ്കെ കുവൈത്ത് ചാപ്റ്റർ, വോയിസ് ഓഫ് കുവൈത്ത് തുടങ്ങിയ സങ്കടനകളും അദ്ദേഹത്തിന് ഊഷ്മള സ്വീകരണവും നൽകി. കൂടാതെ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാല്മിയയിൽ വിവിധ സംഘടന നേതാക്കളും പ്രമുഖരും അദ്ദേഹവുമായി കൂടിക്കാഴ്ചയും വിവിധ വിഷയങ്ങളെക്കുറിച്ചു സംവാദവും നടത്തി. തുർച്ചയായി ഉണ്ടാവുന്ന വാളയാർ പോലുള്ള സംഭവത്തിൽ ഇരകളുടെ കുടുംബത്തിന് നീതി കിട്ടാത്തതിൽ യോഗം ഉൽകണ്ഠയും പ്രതിഷേധവും ദീപങ്ങൾ തെളിച്ചു രേഖപ്പെടുത്തി.
അഹമ്മദി ഗവർണറേറ്റ് റിട്ടയേർഡ് പോലീസ് മേധാവി അബു നാസർ അൽ അജ്മി ചടങ്ങിൽ അഥിതി ആയിരുന്നു. പോലീസ് മേധാവിയും ചിത്ര അജയനും ആശംസ പ്രസംഗവും നടത്തി. സെൻട്രൽ കമ്മിറ്റക്ക് വേണ്ടി ജയകൃഷ്ണ കുറുപ്പ്, ജിനേഷ്, രമേഷ് പിള്ള എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എൻആർഐസ് (NRIs) ഓഫ് കുവൈത്തിന് വേണ്ടി പ്രമുഖ കമ്പനിയുടെ പ്രൊജക്റ്റ് മാനേജരും കുവൈത്തിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും പി.എം. നായർ സ്നേഹോപഹാരം കൈമാറി. ഫഹാഹീൽ, സാൽമിയ, അബ്ബാസിയ ഏരിയകൾക്ക് വേണ്ടി ചടങ്ങിൽ നമോ ശ്രീനിവാസൻ, കൃഷ്ണ കുമാർ, സന്ദീപ്, ഗണേഷ്, രഞ്ജിത്ത്, സജയൻ, വിശ്വനാഥൻ, ലിനു, ശ്രീവിദ്യ പ്രമോദ്. മഞ്ജു മിത്ര എന്നിവരും പൊന്നാട അണിയിച്ചു.
കുട്ടികളുടെ കലാപരിപാടികളും കുവൈത്തിലെ മികച്ച ഗായകരും ചേർന്ന് ദീപാവലി ആഘോഷം മികവുറ്റതാക്കി. കീർത്തി സുമേഷും ശ്രീലക്ഷ്മിയും പരിപാടിയുടെ അവതരിപ്പിച്ചു. കിഷോർ സ്വാഗതവും പാരിജാക്ഷൻ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: