ഗൃഹസ്ഥാശ്രമികളായതുകൊണ്ട് നിങ്ങള്‍ക്ക് കര്‍ത്തവ്യങ്ങളും സാന്മാര്ഗ്ഗിക ചുമതലകളും സാമൂഹ്യകടപ്പാടുകളുമുള്ള ഒരു ലോകത്താണ് കഴിയേണ്ടിവരുന്നത്. അതായത് കര്ത്തവ്യവ്യഗ്രത നിങ്ങളുടെ അവിഭാജ്യഘടകമാണെന്നര്ത്ഥം. അതിനാല്‍ സ്വാഭാവികമായിത്തന്നെ എല്ലാ സമയത്തും ധ്യാനനിമഗ്നരായി വര്‍ത്തിക്കാന്‍ സാദ്ധ്യമല്ല. കര്‍ത്തവ്യം നിങ്ങളെ മാടി വിളിക്കും. അതിനെ അവഗണിക്കാന്‍ വയ്യ. കര്ത്തവ്യാനുഷ്ഠാനംപോലെ സാധനാനുഷ്ഠാനത്തിലെ സുസ്ഥിരത നിങ്ങളുടെ ആദ്ധ്യത്മജീവിതത്തിന്റെ ഭാഗമായിത്തീരണം. ഏവരുടെ ജീവിതത്തിലും പ്രശ്നങ്ങളും പരീക്ഷണങ്ങളും വെല്ലുവിളികളും കഷ്ടതകളും ഉദിച്ചെന്നു വരാം. അത് ജീവിതത്തിന്റെ വിചിത്രസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോഴൊക്കെയാണ് നിങ്ങളുടെ ആദ്ധ്യാത്മികവും സാന്മാര്ഗ്ഗികവുമായ ശക്തി പരീക്ഷണവിധേയമാകുന്നത്. ഈശ്വരനില്‍ സുദൃഢമായ വിശ്വാസമില്ലാതെ നിങ്ങള്‍ക്കു പ്രശ്നങ്ങള്പരിഹരിക്കാനോ വെല്ലുവിളികളെ നേരിടാനോ കഷ്ടതകളെ അഭിമുഖീകരിക്കാനോ സാധിക്കുകയില്ല. ഈശ്വരന് മാത്രമാണവലംബം. ആ അവലംബം ഉള്ളപ്പോള്‍ ഒരിടത്തുനിന്നും ഒരാപത്തിനേയും ഭയപ്പെടേണ്ട ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: