സമര്‍പ്പണബുദ്ധിയോടെ ജീവിക്കുനന ഭഗവത് ഭക്തന്മാര്ക്ക് വിഷാദം വരണമെങ്കില്എന്തൊക്കെ സംഭവിച്ചിരിക്കാംഎന്ന വ്യക്തമായധാരണ കശ്യപമഹര്‍ഷിക്കുണ്ട്.അവരാല്‍ ചെയ്യപ്പെടേണ്ടുന്ന ധാര്‍മിക കര്‍മങ്ങള്‍ക്ക് വീഴ്ചവരുമ്പോഴാണ് അവര്‍ ദുഃഖിതരാകുക.നല്ലവരെ ആദരിക്കുക, വിദ്വാന്മാരെ ബഹുമാനിക്കുക, പക്ഷിമൃഗാദികളെ സ്നേഹിക്കുക, മനുഷ്യര്പരസ്പരം ആദരപൂര്‍വം സ്നേഹിക്കുക ഇതൊക്കെയാണ് പ്രാഥമികമായ ധര്മങ്ങളെന്ന് കശ്യപമഹര്‍ഷി വിശ്വസിക്കുന്നു.
എന്നാല്‍ അദിതി ദുഃഖിതയാണ്. അസുരന്മാര് തന്റെ മക്കളുടെ സര്‍വസ്വവും അപഹരിച്ചിരിക്കുന്നു. ദേവന്മാര്ക്ക്, തന്റെ പുത്രന്മാര്ക്ക് വീണ്ടും ഐശ്വര്യം ഉണ്ടാകാന്‍ വേണ്ടതുചെയ്യണമെന്നാണ് അദിതിക്ക് കശ്യപമഹര്ഷിയോടപേക്ഷിക്കാനുള്ളത്.
ജ്ഞാനമാര്‍ഗത്തില്‍ ജീവിക്കുന്ന അദിതിയും മായയില്പ്പെട്ട്വ്യാകുലപ്പെട്ടിരിക്കുന്നല്ലൊ എന്ന് കശ്യപമഹര്‍ഷി ആശ്ചര്യപ്പെട്ടു. പിന്നെ സാധാരണക്കാരുടെ കാര്യം എന്തുപറയാനാ?
ക്വ ദേഹോ ഭൗതികോളനാത്മാ ക്വചാത്മാ പ്രകൃതേപരഃ
കസ്യളകേ പതിപുത്രോദ്യാ മോഹ ഏവഹികാരണഃ
ഭൗതികം മാത്രമായിരിക്കുന്ന ദേഹത്തിന്റെ കാര്യം എവിടെ, പ്രകൃതിയില്‍നിന്നു വിഭിന്നമായിരിക്കുന്ന ആത്മാവിന്റെ കാര്യമെവിടെ? ഇത് തിരിച്ചറിയാതെ മായയില്‍ പെട്ടുഴലുകയാണ് മനുഷ്യരും ദേവന്മാരും അസുരന്മാരുമെല്ലാം. ഇവരെല്ലാം മോഹവലയത്തില്‍ പ്പെടിരിക്കുകയാണ്. ഭര്‍ത്താവ്, പുത്രന്മാര് ഇത്യാദി മോഹവിഷയങ്ങളിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്. ഇതില്നിന്നുമോചനത്തിനായി ഭഗവാനെത്തന്നെ ആശ്രയിക്കട്ടെ. അതാണ് വേണ്ടത്.
ഉപതിഷ്ഠസ്വ പുരുഷം ഭഗവന്തം ജനാര്‍ദ്ദനം സര്‍വഭൂത ഗുഹാവാസം വാസുദേവം ജഗദ്ഗുരും
ഹേ അദിതീദേവി, ഏതുവിഷയത്തിനും പരിഹാരം ഭഗവാന് ജനാര്‍ദ്ദനനെ ഭജിച്ചാല്‍ ലഭ്യമാകും. ജഗദ്ഗുരുവായ ആ വാസുദേവനെത്തന്നെ സേവിക്കൂ. എല്ലാ മായയില്നിന്നും മോചനത്തിന് ആ മായാനാഥന്റെ അനുഗ്രഹം മാത്രംമതി. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഗുരുവാണ് ശ്രീ വാസുദേവന്‍. ഈ വാസുദേവന്ആരാണെന്ന് തിരിച്ചറിയൂ. സര്‍വഭൂതങ്ങളുടെയും ഹൃദയത്തില്‍ വസിക്കുന്നവനാണ് ഈ വാസുദേവന്‍. ഇവിടെ ഈ ഗുഹയില്‍ വസിക്കുന്നവനായതിനാലാണ് വാസുദേവന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ആ ശ്രീഹരി ദീനാനുകമ്പയുള്ളവനാണ് എല്ലാ കാമനകളെയും ശ്രീഹരിയിലുള്ള ഭക്തിയാല്ത്തന്നെ സാധ്യമാകും. ഇത്രയും കേട്ടപ്പോള്‍ ഈ വാസുദേവനെ സേവിക്കേണ്ടത് ഏതുവിധമാണ് എന്നറിയാന്‍ അദിതീദേവിക്ക് താല്‍പ്പര്യമുണ്ടായി. എങ്ങനെ ആ ഭഗവാനെ സന്തോഷിപ്പിക്കാനാകും? എന്റെ പുത്രന്മാരുടെ ദുഃഖം എങ്ങനെ അകറ്റാനാകും?
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: