ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് എന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് ഉപയോക്താക്കളിലെക്ക്. മുമ്പ് ബീറ്റ വേര്‍ഷണില്‍ മാത്രം ലഭിച്ചിരുന്ന പ്രത്യേകത ഇപ്പോള്‍ എല്ലാതരം ആന്‍ഡ്രോയ്ഡ് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കും. ഇതുവരെ വാട്ട്സ്ആപ്പില്‍ ഫിംഗര്‍പ്രിന്റ് ലോക്ക് ഇടണമെങ്കില്‍ ഫോണിലെ ലോക്കുപോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കണമായിരുന്നു.
എന്നാല്‍ ഈ പുതിയ അപ്പ്ഡേറ്റിലൂടെ ഇതിന്റെ ആവശ്യം ഇല്ലാതാകും. കൂടുതല്‍ സുരക്ഷയും, വേഗതയും പുതിയ ഫീച്ചറിലൂടെ ലഭിക്കും എന്നാണ് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് പുതിയ അപ്പ്ഡേറ്റ് ഡൗണ്‍ലോട് ചെയ്ത ശേഷം ഫിംഗര്‍പ്രിന്റ് ലോക്ക് ഉപയോഗിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.
വാട്ട്സ്ആപ്പ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് സംവിധാനം ആക്ടിവേറ്റ് ചെയ്യാം അഞ്ചു സ്റ്റെപ്പില്‍
1. വാട്ട്സ്ആപ്പ് ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്ത് മുകളിലുള്ള മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യുക.
2. Settings > Account > Privacy > Fingerprint lock
3. ഫിംഗര്‍പ്രിന്റ് ലോക്ക് എന്നത് ഓണ്‍ ചെയ്യുക
4. നിങ്ങളുടെ ഫിംഗര്‍പ്രിന്റ് വെരിഫൈ ചെയ്യുക
5.ലോക്ക് ടൈം എത്ര സമയത്തിനുള്ളില്‍ വേണം എന്ന് നിശ്ചയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: