തിരുവനന്തപുരം: കേരളം കാമഭ്രാന്താലയമായി മാറി. സെക്‌സ് റാക്കറ്റ് സിപിഎമ്മിന്റെ പോഷക സംഘടനയായെന്നും കുമ്മനം രാജശേഖരന്‍. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച ഉപവാസത്തിനിടയിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
നിങ്ങള്‍ക്ക് മനുഷ്യത്വമുണ്ടോ. വേട്ടക്കാരുടെ പാര്‍ട്ടിയായി സിപിഎം മാറിക്കഴിഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളെ മാതാപിതാക്കളെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എത്തിയ ദേശീയ ബാലാവകാശ കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറിയത്.
ദേശീയ ബാലാവകാശ കമ്മീഷന്‍ എത്തുന്നതറിഞ്ഞ് മാതാപിതാക്കളെ വാളയാറില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക് മുഖ്യമന്ത്രി വിളിപ്പിക്കുകയായിരുന്നു. കമ്മിഷന്‍ അംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി നല്‍കിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസില്‍ സിപിഎം അംഗങ്ങള്‍ക്ക് പങ്കുണ്ട്. അതിനാലാണ് വിഷയത്തില്‍ നേതാക്കളാരും പരസ്യ പ്രസ്താവന നടത്താത്തത്. മുഖ്യമന്ത്രിക്ക് മഹാത്മ ഗാന്ധിയെപ്പറ്റി സംസാരിക്കാന്‍ ധാര്‍മ്മികതയൊന്നും ഇല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
















