അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജയപരാജയത്തേക്കാള്‍ ജാതിമത ശക്തികളുടെ തോറ്റുതൊപ്പിയിടലായി വ്യാഖ്യാനിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും. ഒപ്പം ബിജെപി തകര്‍ന്നേ എന്നുപറഞ്ഞ് സന്തോഷിക്കുകയും ചെയ്യുന്നു. സമദൂരത്തുനിന്ന്് ശരിദൂരത്തേക്ക് പോയതിന് നായന്മാരേയും അരൂരില്‍ തോറ്റതിന് ഈഴവരേയും ഭള്ള് പറഞ്ഞ് രസിക്കുകയാണ് രാഷ്ട്രീയ വിശാരദന്മാര്. വടക്കേ ഇന്ത്യയിലെ ജാതിരാഷ്ട്രീയം കേരളത്തിലനുവദിക്കില്ലെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നു. ജാതിസംഘടനകള്‍ രാഷ്ട്രീയത്തിന് തീണ്ടാപ്പാട് അകലെ നില്‍ക്കണമെന്ന് ഉപദേശിക്കുന്നു. തികച്ചും മതേതരവാദികളും ജനാധിപത്യ വിശ്വാസികളുമായ മഹാഭൂരിപക്ഷം നായര്‍, ഈഴവ ജനതയെ മോശക്കാരാക്കാനുള്ള ബോധ
പൂര്‍വമായ ശ്രമവും നടക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി താല്പര്യത്തിനുപരിയായി നിലപാടെടുക്കുന്നതില്‍ എന്നും മുന്നില്‍ നായര്‍, ഈഴവ സമുദായക്കാരാണെന്നതിന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍തന്നെ തെളിവ്. തിരുവനന്തപുരമാണ് നായന്മാരുടെ കുത്തക മണ്ഡലമായി പറയുന്നത്. വി.കെ. കൃഷ്ണമേനോന്, കെ. കരുണാകരന്, എം.എന്‍. ഗോവിന്ദന് നായര്‍, പി.കെ. വാസുദേവന്‍ നായര്‍, കെ.വി. സുരേന്ദ്രനാഥ് തുടങ്ങി ശശി തരുര്‍ വരെ മണ്ഡലത്തെ കൂടുതല്‍ തവണ പ്രതിനിധീകരിച്ചത് നായന്മാരാണ് എന്നത് സത്യം. എന്നാല്‍ ആദ്യത്തെ തിരുവനന്തപുരം എം.പി. ആനി മസ്ക്രിനും തുടര്‍ച്ചയായി മൂന്നുതവണ ജയിച്ച എ. ചാള്‍സും നായന്മരല്ലായിരുന്നു. ഏറ്റവും കൂടുതല്‍ (അമ്പതു ശതമാനത്തിലധികം) വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എ. നീലലോഹിത ദാസന് നാടാരും പന്ന്യന്‍ രവീന്ദ്രനും തോല്‍പ്പിച്ചത് നായര്‍ സമുദായത്തില്‍ പെട്ടവരെയാണ്. അയ്യരും നായരും നാടാരും മാരാരും മേനോനും ഈഴവനും ക്രിസ്ത്യാനിയും ഒക്കെ തിരുവനന്തപുരത്ത് ജയിച്ചു. അതിനര്‍ത്ഥം മണ്ഡലത്തിലെ ഭൂരിപക്ഷസമുദായം ജാതീയമായല്ല ചിന്തിക്കുന്നത് എന്നല്ലേ?
ഇതേകാര്യം തന്നെയാണ് ആലപ്പുഴയിലും. ഈഴവരുടെ സ്വാധീനമണ്ഡലം എന്ന വിശേഷണമാണ് ആലപ്പുഴയ്്ക്കുള്ളത്്. വി.എം. സുധീരന്, വക്കം പുരുഷോത്തമന്, സുശീല ഗോപാലന് എന്നിവര്‍ ഇവിടെ ജയിച്ചത് ഈഴവ ലേബലിലായിരുന്നില്ല. മണ്ഡലത്തെ പ്രതിനിധീകരിച്ച ടി.ജെ. ആഞ്ചലോസും കെ.എസ്. മനോജും കെ.സി. വേണുഗോപാലും എ.എം. ആരിഫും ഒന്നും ഈഴവരായിരുന്നില്ല. ഇവരൊക്കെ തോല്പിച്ചത് ഈഴവ സമുദായത്തില്‍പെട്ട പ്രഗത്ഭരെ ആയിരുന്നുതാനും. ആലപ്പുഴ മണ്ഡലം നിലവില്‍ വരുന്നതിന് മുന്‍പ് അമ്പലപ്പുഴ മണ്ഡലം ആയിരുന്നപ്പോള്‍ പി.കെ. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ഈഴവരല്ലാത്തവരായിരുന്നു പ്രതിനിധികള്‍. ഈഴവരെ മാത്രമല്ല നായരേയും മുസ്ലീമിനേയും ക്രിസ്ത്യാനിയേയും മുക്കുവനേയും ഒക്കെ ജയിപ്പിച്ചുവിട്ട ആലപ്പുഴയിലെ ഈഴവര്‍ ജാതിചിന്തയ്ക്ക് അടിമകളാണെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകില്ല.
ഈഴവര്‍ക്ക് വന്‍ സ്വാധീനമുള്ള എസ്എന്‍ഡിപിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന കൊല്ലം മണ്ഡലത്തെ എക്കാലത്തും ലോക്സഭയില്‍ പ്രതിനിധീകരിച്ചത്് നായന്മാരാണ് എന്നതും കാണണം. നായര്‍, ഈഴവ ജാതികള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മതേതരത്വം പുലരുമ്പോള്‍ മറ്റുചില സംഘടിത സമുദായങ്ങളുടെ കാര്യവും ചിന്തിക്കണം. ഇടുക്കി, എറണാകുളം, പഴയ മൂവാറ്റുപുഴ മണ്ഡലങ്ങള്‍ ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്്. സി.എം. സ്റ്റീഫന്‍ മുതല്‍ ഡീന്‍ കുര്യാക്കോസ് വരെ ഇടുക്കിയെ ഇതേവരെ പ്രതിനിധീകരിച്ച 10 പേരും ക്രിസ്ത്യാനികളായിരുന്നു. മൂവാറ്റുപുഴയില്‍ സി.എം. സ്റ്റീഫന്‍ മുതല്‍ പി.ടി ചാക്കോ വരെ 15 തവണ ജയിച്ചത് ക്രിസ്ത്യാനികള്‍ മാത്രം. എറണാകുളത്ത് ഒരിക്കല്‍ വി. വിശ്വനാഥമേനോന് ജയിച്ചതൊഴിച്ചാല്‍ എല്ലാ പ്രാവശ്യവും ഭൂരിപക്ഷ സമുദായമായ ക്രിസ്ത്യാനികള്‍ മാത്രമല്ല ലത്തീന്‍ കത്തോലിക്കര്‍ മാത്രമാണ് എംപിമാരായത്. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മലപ്പുറം (മഞ്ചേരി) മണ്ഡലത്തില്‍നിന്ന് മുസ്ലീം അല്ലാതെ ആരും ജയിച്ചിട്ടില്ല. കെ. കേളപ്പന് പ്രതിനിധീകരിച്ചിരുന്ന പൊന്നാനി മുസ്ലീം ഭൂരിപക്ഷ മണ്ഡലമായശേഷം അവിടെ ജയിച്ചത് മുസ്ലീങ്ങള്‍ മാത്രം. ഇല്ലാത്ത ജാതി സ്വാധീനത്തെ പര്‍വതീകരിച്ചും തെറ്റായും പ്രചരിപ്പിക്കുന്നവര്‍ നഗ്നമായ മതസ്വാധീനത്തെ കണ്ടില്ലെന്ന് നടിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ്് ചരിത്രം നല്കുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: