Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിജ്ഞാന ദീപ്തിയായ് വാഗ്ഭടാനന്ദന്‍

ഹരികുമാര്‍ ഇളയിടത്ത് by ഹരികുമാര്‍ ഇളയിടത്ത്
Oct 29, 2019, 03:10 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

‘ഒരുദൈവമെന്നുമൊരു മതമെന്നുമൊരു ജാതിയെന്നും വരുന്നനാളിലേധരാതലം തന്നില്‍ നിരന്തരം സുഖം വരാനെളുപ്പമായിരിക്കുമെന്നല്ലോദയാലു മോഹനന്‍ ദയാനന്ദന്‍ തൊട്ട നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍’ 

മലബാറിലെ  വിദ്യാലയങ്ങളില്‍ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാര്‍ത്ഥനാഗീതത്തിലെ വരികളാണിവ.  ഭാരതത്തിന്റെ നവോത്ഥാന ശില്പികളായ രാജാറാം മോഹന്‍ റോയിയെയും മഹര്‍ഷി ദയാനന്ദ സരസ്വതിയെയും ശ്രീനാരായണ ഗുരുവിനെയും ഹൃദയപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട് ഈ കാവ്യഭാഗം. വൈജ്ഞാനികദീപ്തിയാല്‍ ഒരുകാലത്ത് കേരളത്തെ ഇളക്കിമറിച്ച  മഹാ ഗുരു വാഗ്ഭടാനന്ദന്‍’സ്വാതന്ത്ര്യചിന്താമണി’ എന്ന കൃതിയില്‍ എഴുതിയ വരികളാണിവ. ജാതിചിന്തയെ ഇത്രത്തോളം അതിജീവിച്ച ഒരാള്‍ അക്കാലത്ത് അപൂര്‍വമായിരുന്നു. അതിന്റെ സ്വീകാര്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. 

തിരുനക്കര നായര്‍ സമ്മേളനം

1926ലെ കോട്ടയം തിരുനക്കര  മൈതാനിയില്‍ നടന്ന നടന്ന നായര്‍ മഹാസമ്മേളനം അക്കാലത്തെ അദ്ദേഹത്തിന്റെ സ്വീകാര്യതയെ വെളിവാക്കുന്നു.  നാലു ദിവസം നീണ്ട രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത ഹിന്ദു മതസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് മലബാറില്‍ നിന്നെത്തിയ ഈ യുവപണ്ഡിതനായിരുന്നു. അദ്ദേഹം നായര്‍ ആയിരുന്നില്ല എന്നതാണ് സമ്മേളനത്തിന്റെ ചരിത്രപരമായ പ്രാധാന്യം. ഈഴവ(തിയ്യ)നായ വാഗ്ഭടാനന്ദനായിരുന്നു കോമളനായ ആ യുവയോഗി. സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിളളയായിരുന്നു സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍. അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്ത നാഗവളളി ആര്‍. എസ്സ്. കുറുപ്പ് അതേപ്പറ്റി എഴുതുന്നു:

‘പ്രസംഗവേദിയുടെ പിറകിലുളള കസേരയില്‍ നിന്നും പുരുഷസൗന്ദര്യത്തിന്റെ പൂര്‍ണ്ണഭോഗമായ ഒരു തേജോരൂപന്‍ കയ്യില്‍ അറ്റം വളഞ്ഞ ചൂരല്‍വടിയുമായി സാവധാനം മുമ്പിലേക്ക് വന്നു നിന്നു. പരമ ശാന്തമായ ശബ്ദത്തില്‍ അദ്ദേഹം പ്രസംഗം ആരംഭിച്ചു. മൈക്രോഫോണ്‍ ഈ നാട്ടില്‍ എത്തിയിട്ടില്ലാത്തകാലം. രണ്ടായിരത്തോളം ശ്രോതാക്കളുള്ള  പന്തലില്‍ ആ മഹാപുരുഷന്റെ സ്വരം മണിനാദംപോലെ മുഴങ്ങി. ആരുടെ ആദരവും അനായാസം നേടുവാന്‍പര്യാപ്തമായിരുന്ന ആ ആകാരം കണ്ടയുടനെ സദസ്സ് പരമ നിശബ്ദമായി. ആദ്യത്തെ നാലഞ്ചു വാചകങ്ങള്‍ കേട്ടുകഴിഞ്ഞതോടെ സകലരും വീര്‍പ്പടക്കി ആ വാങ്മയം നുകരാന്‍ തുടങ്ങി. അതി ഗഹനമായ ആര്‍ഷധര്‍മ്മത്തെ ആധാരമാക്കി ആര്‍ക്കും മനസ്സിലാകുന്നരീതിയില്‍ അത്യന്തം ലളിതമായി അദ്ദേഹം ചെയ്ത പ്രഭാഷണം യഥാര്‍ത്ഥത്തില്‍ ദിവ്യമായ അനുഭൂതി ശ്രോതാക്കളില്‍ ഉളവാക്കി. ആ മുഖത്ത് കണ്ണുനട്ട്, ആ വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ചു കഴിഞ്ഞ ഞങ്ങള്‍ സമയം പോയതറിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂര്‍ ആദ്ധ്യാത്മിക ചിന്തകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സദസ്യര്‍ സര്‍വ്വവും മറന്ന് നിശ്ചലരായിരുന്നു. ഈശ്വര സങ്കല്പത്തിന്റെ മാഹാത്മ്യവും ബ്രഹ്മവിദ്യയുടെ സാരവുമൊക്കെ അദ്ദേഹം അവിടെ കൂടിയിരുന്ന സകലരുടെയും മനസ്സില്‍ ദൃഢമായി പതിയത്തക്കരീതിയില്‍ പരമ ലളിതമായി വിശദീകരിച്ചു. സുമധുരവും സുബദ്ധവും ശ്രുതിശുദ്ധവുമായ സഗീതംപോലെ ആ സരസ്വതിപ്രവാഹം സദസ്യരെ ആനന്ദ നിര്‍വൃതിയിലാറാടിച്ചു. അതു നിലച്ചപ്പോള്‍ നിമിഷനേരം കരഘോഷം മുഴക്കാന്‍പോലും മറന്ന് സദസ്സ് നിശ്ചലമായിരുന്നു പോയി. പിന്നീടുണ്ടായ ഹര്‍ഷാരവം കെട്ടടങ്ങുവാന്‍ വളരെനേരം വേണ്ടിവന്നു’.

സംവാദങ്ങള്‍

ആശയസംവാദങ്ങളെ അജ്ഞതയ്‌ക്കെതിരെയുളള പ്രതിരോധമാക്കിത്തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം അദ്ദേഹം ആദ്ധ്യാത്മിക സംവാദത്തിന്റെ അലയൊലികളെത്തിച്ചു. അദ്ദേഹം ഈശ്വര വിശ്വാസത്തിനെതിരായിരുന്നില്ല. എന്നാല്‍ അതിന്റെ പേരിലുളള ചൂഷണങ്ങളെ തുറന്നെതിര്‍ക്കാന്‍ ഒട്ടും മടിച്ചില്ല. വിജ്ഞന്മാര്‍ക്കേ വാഗ്ഭടാനന്ദനെ ഉള്‍ക്കൊളളാന്‍ കഴിയൂ എന്നായിരുന്നു ശ്രീനാരായണഗുരുദേവന്റെ നിരീക്ഷണം.

ജനനവും ബാല്യവും

തേനക്കണ്ടിയില്‍ വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും വയലേരി ചീരു അമ്മയുടെയും മകനായി 1884ല്‍ ഉത്തരകേരളത്തിലെ പാട്യം എന്ന ഗ്രാമത്തിലാണ് വാഗ്ഭടാനന്ദന്‍ ജനിക്കുന്നത്. കുഞ്ഞിക്കണ്ണന്‍ എന്നാണ് കുട്ടിക്കാലത്തെ  പേര്.  സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന പിതാവ് ഏകദൈവവിശ്വാസിയായിരുന്നു. ബഹുദൈവവിശ്വാസത്തിനെതിരായി ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം കവിതകളും ശ്ലോകങ്ങളും ചമച്ചിരുന്നു. ഇത് കുഞ്ഞിക്കണ്ണനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം അച്ഛന്‍ നല്‍കി. പിന്നീട്, തലശ്ശേരി കോളജില്‍ അധ്യാപകനായിരുന്ന എം. കെ ഗുരുക്കളുടെ കീഴില്‍ വ്യാകരണശാസ്ത്രാദികള്‍ അഭ്യസിച്ചു. പാലക്കാട് കോളജില്‍ അധ്യാപകനായിരുന്ന രൈരുനായരും അദ്ദേഹത്തിന്റെ ചിന്തകളെ ചിട്ടപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. എഴുത്തിലും പ്രഭാഷണത്തിലും അദ്ദേഹം തന്റെ പ്രതിഭയെ പ്രയോഗിച്ചു  1895ല്‍ ഭാഷാഹൃദയംം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു.

വാഗ്ഭടാനന്ദന്‍ എന്നപേര് 

1905 ല്‍ തര്‍ക്കസംഗ്രഹം എന്ന ഗ്രന്ഥവുമായി കുഞ്ഞിക്കണ്ണന്‍ കോഴിക്കോട് എത്തി. ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തകനായ ഡോ. അയ്യത്താന്‍ ഗോപാലനെ കാണാനിടയായത് വഴിത്തിരിവായി. ബഹുദൈവാരാധനയെ ശക്തിയുക്തം എതിര്‍ക്കുകയും ഏകേശ്വരവിശ്വാസത്തെയും ബ്രഹ്മോപാസനയെയും പ്രാചീന വൈദിക കൃതികള്‍കൊണ്ട് സമര്‍ത്ഥിക്കുകയും ചെയ്യുന്നതിന് വൈദിക ഗ്രന്ഥങ്ങളിലും തര്‍ക്ക, വ്യാകരണശാസ്ത്രാദികളിലും പാണ്ഡിത്യമുളള ഒരാളെ തേടിയ അയ്യത്താന്‍ ഗോപാലന്, താന്‍ ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാമെന്ന് കുഞ്ഞിക്കണ്ണന്‍ വാക്കുകൊടുത്തു. എങ്കിലും സംഘടനയില്‍ അംഗമായില്ല. ഇതിനിടയില്‍ ‘മോക്ഷപ്രദീപം’ എന്ന കൃതിയിലൂടെ ഹൈന്ദവരിലെ അനാചാരങ്ങളെ തിരുത്താന്‍ശ്രമിച്ച ബ്രഹ്മാനന്ദശിവയോഗികളുമായി പരിചയത്തിലാവുകയും, കുഞ്ഞിക്കണ്ണന്റെ വിജ്ഞാനദീപ്തി തിരിച്ചറിഞ്ഞ മഹായോഗി അദ്ദേഹത്തെ വാഗ്ഭടാനന്ദന്‍ എന്നു സംബോധനചെയ്യുകയും ചെയ്തു.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍

വാഗ്ഭടാനന്ദഗുരുവിന്റെ ജാതിനശീകരണപ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ജാതികള്‍ എന്നു കരുതിയിരുന്നവരെപ്പോലും വളരെ ആര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മവിദ്യാസംഘം എന്ന സംഘടനയുടെ ഭാരവാഹികളുടെ നിര അക്കാര്യം തെളിയിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടൊപ്പം നടത്തപ്പെടുന്ന ബലികള്‍ക്കെതിരെ അദ്ദേഹത്തിന്റെ പ്രതികരണം യാഥാസ്ഥിതികരെ ചൊടിപ്പിച്ചു.

അടിസ്ഥാനപരമായി അദ്ദേഹം ആത്മീയ വാദിയായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനം ശങ്കരന്റെ അദ്വൈതം തന്നെയായിരുന്നു. അദ്വൈതത്തിന്റെ പ്രായോഗികവശം സാമൂഹിക നന്മക്കുതകുന്ന മേഖലകളിലാണ് അദ്ദേഹം ഉപയോഗിച്ചത്. ബ്രഹ്മമാണ് പരമമായ സത്യം എന്ന് പറയുമ്പോള്‍ ഭൗതികജീവിതത്തെയോ ലൗകിക സാഹചര്യങ്ങളെയോ അദ്ദേഹം നിഷേധിക്കുന്നില്ല.താലികെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവ പൂര്‍ണ്ണമായി തുടച്ചുമാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആത്മവിദ്യാസംഘത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സര്‍വ്വീസ് സൊസൈറ്റിയാണ് സഹകരണ മേഖലയില്‍ കേരളത്തിലെ ആദ്യത്തെ സംരംഭം. 

ചുരുക്കത്തില്‍, മഹര്‍ഷി ദയാനന്ദ സരസ്വതി ഹിന്ദുമതത്തെ എപ്രകാരം സംശുദ്ധയുക്തിയില്‍ ഈശ്വരാഭിമുഖ്യമുളളതാക്കിത്തീര്‍ത്തോ, അതുപോലെ കേരളത്തിന്റെ സാമൂത്തിക സാഹച്്യങ്ങളില്‍ ഹൈന്ദവധര്‍മ്മത്തെ യുക്തിപൂര്‍ണ്ണമാക്കാന്‍ യത്‌നിച്ച മഹാശയനായിരുന്നു വാഗ്ഭടാനന്ദന്‍. ശ്രീനാരായണ ഗുരുവിനെ അറിയാനും അറിയിക്കാനുമുളള സംവാദ സംസ്‌കാരവും, രാജാറാം മോഹന്‍ റോയിയുടെ മാനവികതയും ഒരേവ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

                                                                                                                                   9447304886

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

Kerala

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

Kerala

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

World

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

പുതിയ വാര്‍ത്തകള്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

താരങ്ങളെ താല്‍ക്കാലികമായി മാറ്റാം ഐപിഎല്‍ മാനദണ്ഡങ്ങളിലെ തിരുത്തലുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു

കിരീടം ചൂടാന്‍ ബാഴ്‌സ

മലപ്പുറം കാളികാവിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചു കൊന്നു; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

ആശമാരുടെ സമരത്തെക്കുറിച്ച് പഠിക്കാൻ സമിതി; വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്‌സണ്‍, കാലാവധി മൂന്നുമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies