കോട്ടയം: വാളയാര്‍ കേസില്‍ സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെ ഏറ്റെടുത്ത് പ്രതിഷേധങ്ങള്‍ ശക്തിപെടുന്ന ഈ അവസ്ഥയില്‍ കോട്ടയത്ത് മറ്റൊരു ബാലിക ക്രൂര പീഡനത്തിന് ഇരയായി. രണ്ട് വര്‍ഷമായി 13കാരിയായ പെണ്‍കുട്ടിയെ അഞ്ച് പേര്‍ പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിക്കാണ് പരാതി ലഭിച്ചത്. ദേവസ്യ , റെജി ,ജോബി, നാഗപ്പന്‍ എന്നിപ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ എല്ലാം 40 വയസിനുമെളില്‍ പ്രായമുള്ളലര്‍. കനത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് കൗന്‍സിലിങ്ങ് നടത്തിയപ്പോളാണ് ക്രൂരത പുറത്ത് വരുന്നത്. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
















