വാളയാര്‍ കേസില്‍ തെളിവ് കിട്ടിയാല്‍ പുനരന്വേഷണമെന്നാണ് മന്ത്രി എ.കെ. ബാലന് പറയുന്നത്. ആരാണ് സാര്‍ തെളിവ് നല്‍കേണ്ടത്? തെളിവുണ്ടോ എന്ന് അന്വേഷിക്കേണ്ടത്, സര്‍ക്കാരും പോലീസുമല്ല. തുടര്‍ച്ചയായി രണ്ട് പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയവരെ രക്ഷിക്കാന്‍ ശ്രമിച്ച അന്വേഷണ ചുമതലയുള്ളവരെ സംരക്ഷിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കും പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ക്കുമായി മുറവിളി ഉയര്‍ത്തുന്നവരാണ് അധികാരത്തിലുള്ളത്. നവോത്ഥാനത്തിനായി വനിതാ മതിലും മനുഷ്യച്ചങ്ങലയും തീര്‍ത്തവരുടെ ഭരണത്തിലാണ് പീഡനത്തിന്റെ വേദനയില്‍ മനംനൊന്ത് സഹോദരിമാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലെത്തിയത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനപ്പുറം പാര്‍ട്ടിക്കാരെ രക്ഷിക്കുക എന്ന നിലപാടെടുക്കുകയായിരുന്നു സര്‍ക്കാരെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇനി ആരെങ്കിലും തെളിവുമായെത്തിയാല്‍ നിയമനടപടി എന്ന് പറയുന്നത് ശ്രദ്ധേയമായ ഭാഷയില്‍ പറഞ്ഞാല്‍ ഭോഷ്ക്കാണ്. പ്രതികള്‍ സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടരുതെന്ന നിര്‍ബന്ധം സിപിഎമ്മിനുണ്ടെന്ന് വേണം കരുതാന്‍. വാളയാര്‍ പീഡനക്കേസ് പ്രതികള്‍ പാര്‍ട്ടിയുടെ ആള്‍ക്കാരെന്ന് ഇരയായ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞുകഴിഞ്ഞു. പ്രതികള്‍ക്ക് ബന്ധം അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായെന്ന് അമ്മ പറഞ്ഞു. തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് പാര്‍ട്ടി പിന്തുണ കാരണമാണെന്നും അമ്മ വെളിപ്പെടുത്തി. വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. അതേസമയം പാലക്കാട് ഉള്‍പ്പെടെ കേരളത്തിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്തുള്ളവര്‍ ആരാണെന്ന് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായവരും രാഷ്ട്രീയബന്ധമുള്ളവരുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലപ്പത്തുള്ളത്. രാഷ്ട്രീയബന്ധമുള്ള പ്രതികളാകുമ്പോള്‍ ഇവരുടെ ഉത്തരവാദിത്തം എന്താണെന്നും ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ചയാണ്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യം ശക്തമാണ്.
വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പ്രസ്താവന ശുദ്ധ അബദ്ധമാണ്. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് പാര്‍ട്ടി പിന്തുണ കാരണമാണ്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. പോകുന്നതില്‍ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല.
അതേസമയം, വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കുമെന്നാണ് പറയുന്നത്. അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ലത്രേ. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന് പറയുന്നു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പൊതുസമൂഹത്തില്‍ ആവശ്യം ശക്തമായതോടെയാണ് പൊലീസ് നീക്കം. പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയെന്ന വിമര്‍ശനം ശക്തമായതോടെയാണ് കേസില്‍ അപ്പീല്‍ പോകാന്‍ പൊലീസ് തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചതായും വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നല്‍കുമെന്നും ഡിഐജി പറയുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ വെറുതെ വിട്ടതിന്റെ വിധി പകര്‍പ്പ് പൊലീസിന് ലഭിച്ചു. തെളിവുകളുടെ അഭാവമുള്ളതിനാല്‍ പുനരന്വേഷണത്തെക്കുറിച്ച് പൊലീസ് ആലോചിക്കുന്നില്ല. അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടില്‍ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈംഗികചൂഷണത്തിനിരയായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പൊലീസ് അന്വേഷണം. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പൊതുസമൂഹത്തില്‍ ആവശ്യം ശക്തമായതോടെ ഈ കേസ് കേരളാ പോലീസ് വീണ്ടുമന്വേഷിച്ചിട്ട് കാര്യമില്ല. പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയെന്ന വിമര്‍ശനം ശക്തമായതോടെ സിബിഐയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: