തിരുവനന്തപുരം: ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്ത് പ്രകോപനപരമായ പ്രസ്താവനയുമായി മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുസ്‌ലിമിനു ഭാവിയുണ്ടെന്നു തോന്നുന്നില്ലെന്നും വോട്ടും വോട്ടിനുള്ള അവകാശവുമൊക്കെ എത്രകാലം ഉണ്ടാകും എന്നു പറയാനാവാത്ത കാലമാണു വരുന്നത്. കോടതികള്‍ പോലും ജനവിരുദ്ധ വിധികളാണു പുറപ്പെടുവിക്കുന്നതെന്നാണ് അദേഹം പറഞ്ഞു. വിവി പാറ്റ് കേസില്‍ പ്രതിപക്ഷ ആവശ്യങ്ങള്‍ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ച് അദ്ദേഹം ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
ഇസ്‌ലാം മത വിശ്വാസികള്‍ വിഭജിക്കപ്പെട്ടു പോയിരിക്കുന്നു. കെട്ടുറപ്പുണ്ടെങ്കിലേ നിലനില്‍പുള്ളൂ എന്നു തിരിച്ചറിയണം എന്നും കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍(കെഎംജെസി) സംസ്ഥാന നേതൃസംഗമ വേദിയില്‍ കെമാല്‍ പാഷ പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് അദേഹം ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
















