മഴ തീര്‍ന്നപ്പോള്‍ മരം പെയ്യുന്നു എന്ന് പറയാറുണ്ട്. അതുപോലെയാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതികരണങ്ങള്‍. തോറ്റവരും ജയിച്ചവരും പറയുന്ന ന്യായങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അഞ്ചിടത്താണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. രണ്ട് ഇടതുമുന്നണിയും മൂന്ന് ഐക്യമുന്നണിയും നേടി. ഇടത് മുന്നണിയുടെ അരൂര്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വട്ടിയൂര്‍ക്കാവും കോന്നിയും എല്‍ഡിഎഫും കൈയിലാക്കി. ശക്തമായ ഇരുമുന്നണികള്‍ക്കുമിടയില്‍ മത്സരിച്ച ബിജെപിക്ക് ശക്തമായ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞെങ്കിലും നേട്ടമുണ്ടാക്കാനായില്ല. രണ്ട് സൂപ്പര്‍ഫാസ്റ്റുകളുടെ മത്സര ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷയാകുന്ന ബിജെപിക്ക് എന്ത് ചെയ്യാനാകും? അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ജയിച്ചവരും തോറ്റവരും ചര്‍ച്ചയാക്കുന്നത് ബിജെപിയെചൊല്ലിയാണ്. ബിജെപിയുടെ വോട്ടെവിടെ എന്നാണ് ഇരുവരും ചോദിക്കുന്നത്. എന്നാല്‍ മുന്നണി വോട്ടുകളിലുണ്ടായ ചോര്‍ച്ചയെക്കുറിച്ച് വിശദീകരണമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് കിട്ടിയത് 68,217 വോട്ടാണ്. ബിജെ
പി സ്ഥാനാര്‍ഥി രവീശ തന്ത്രിക്ക് 57,104 വോട്ടും. ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 65,407 വോട്ടെ ലഭിച്ചുള്ളൂ. മൂവായിരം വോട്ട് ആര്‍ക്ക് കൊടുത്തു എന്നതിനെക്കുറിച്ച് മിണ്ടാട്ടമില്ല. ബിജെ
പി സ്ഥാനാര്‍ഥിക്കാകട്ടെ 57,484 വോട്ടുനേടി. അതേസമയം എറണാകുളത്തെ യുഡിഎഫ് സ്ഥാ
നാര്‍ഥി ജയിച്ചത് 37,891 വോട്ടുനേടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയത് 61,920 വോട്ടാണ്. ബാക്കി വോട്ട് ആര്‍ക്ക് കൈമാറി.
കോന്നിയില്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി 49,667 വോട്ടാണ് നേടിയത്. ഇപ്പോഴാകട്ടെ ലഭിച്ചത് 44,146. ബാക്കി വോട്ടെങ്ങോട്ടുപോയി. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയത് 40,365 വോട്ടാണ്. നാലുമാസം മുന്‍പ് കോണ്‍ഗ്രസ് നേടിയത് 53,545 വോട്ട്. ആര്‍ക്കാണ് ഇത് മറിച്ച് നല്‍കിയതെന്ന് ബിജെപിയെ പഴിചാരുന്ന കെ. മുരളീധരന് വിശദീകരിക്കാമോ?
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സത്യവും വസ്തുതയുമാണ്. വോട്ട് കുറയുന്നതും കൂടുന്നതും ജനഹിതമനുസരിച്ചാണ്. അതാണ് ജനാധിപത്യത്തിന്റെ പ്രത്യേകതയും. അത് അംഗീകരിക്കുകയാണ് മാന്യത. അതിനെ ഏതെങ്കിലും കക്ഷി വോട്ടുമറിക്കുന്നതും വില്പന നടത്തുന്നതുമായി വ്യാഖ്യാനിക്കുന്നതും ആരോപിക്കുന്നതും ജനവിധിയെ ആക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ്.
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പാണെങ്കില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത്
പൊതുതെരഞ്ഞെടുപ്പാണ്. രണ്ടിടത്തും ബിജെ
പി ഭരണം തുടരുമെന്നകാര്യത്തില്‍ സംശയമില്ല. ഹരിയാനയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തല്‍സ്ഥാനം രാജിവച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അത് അംഗീകരിച്ചതായി കേട്ടില്ല. രാജിസന്നദ്ധത പ്രകടിപ്പിച്ചത് ഏതായാലും നല്ല സൂചനയാണ്. പരാജയം സമ്മതിച്ച് കേരളത്തില്‍ എന്തുകൊണ്ട് അങ്ങനെ ഒരു വാര്‍ത്ത വന്നില്ല എന്നൊരു ചോദ്യം ഒരു സാമൂഹ്യമാധ്യമത്തില്‍ കണ്ടു. രാജി സന്നദ്ധത അറിയിക്കാനല്ല കൂടുതല്‍ പ്രയത്നിച്ച് നേട്ടമുണ്ടാക്കുമെന്ന പ്രതിജ്ഞയാണ് കേരളം കാതോര്‍ക്കുന്നത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് എക്കാലവും അപ്രതീക്ഷിത ഫലമല്ല ഉണ്ടാക്കുന്നത്. കേരളത്തില്‍ ജയിക്കണമെങ്കില്‍ ബിഡിജെഎസ് നിരീക്ഷിച്ചപോലെ ഐക്യമുന്നണിയുടെ രസതന്ത്രം നേതൃത്വം നല്കുന്നവര് പഠിക്കണം, പാലിക്കണം. പി.സി. ജോര്‍ജിന്റെ അഭിപ്രായവും കണക്കിലെടുക്കേണ്ടതാണ്. എല്ലാവര്ക്കും ഒപ്പം എല്ലാവര്ക്കും വേണ്ടി എന്ന പ്രഖ്യാപിത തത്വം ഒന്നുകൂടി ബിജെപി നേതൃത്വം വായിക്കുന്നത് നന്നാകും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം പ്രവര്‍ത്തനം നടത്തുന്ന രീതി മാറ്റണമെന്ന അഭിപ്രായം ആരു പറഞ്ഞാലും അത് കണക്കിലെടുക്കണം.
പതിനെട്ട് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപിക്കേ കേരളത്തെയും സമുദ്ധരിക്കാന്‍ കഴിയൂ. അതിന് ഇന്നുള്ള ജനപിന്തുണ പോര. നിലവിലുള്ള ശക്തി നിലനിര്‍ത്തുകയും കൂടുതല്‍ സമാജത്തെയും ഒപ്പം നിര്‍ത്താനും അവരെ വിശ്വാസത്തിലെടുക്കാനും കഴിയണം. ബിജെ
പിയോടൊത്തു നില്ക്കാന് താല്പര്യമുള്ളവര് ഏറെയാണ്. അവര്‍ക്കായി താങ്ങും തണലും നല്‍കാനുള്ള മനസ്സുള്ള നേതാക്കളുടെ അപര്യാപ്തത ഉണ്ടോ എന്ന് പരിധോധിക്കുക തന്നെ വേണം.
ബിജെപി വോട്ടെവിടെ എന്ന് ചിലര്‍ ഇപ്പോള്‍ ചോദിക്കുകയാണ്. അവര്‍ ഇരുട്ടത്ത് കരിമ്പൂച്ചയെ തപ്പുകയാണ്. ബിജെപിക്ക് താമര ചിഹ്നത്തില്‍ വോട്ടുചെയ്യുന്നതിലുള്ള എതിര്‍പ്പ് മാറിയിട്ടുണ്ട്. ബിജെപി മത്സരിക്കുന്നത് ജയിക്കാനാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സംശയങ്ങള്‍ നീങ്ങും. ബിജെപിയാണ് ശരിയെന്ന് വിധിയെഴുതുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: