മനസ്സ് ദൃക്കിന്റെ അഥവാ ജ്ഞാതാവിന്റെ സങ്കല്പകേന്ദ്രമാകുന്നു. അല്പമായ അഗ്നിയില്‍ ഇന്ധനം കൂടുതലായി ഇട്ടുകൊടുത്താല്‍ തീ ആളിക്കത്തി പ്രകാശവും ചൂടും ഏറെ പരത്തുന്നതുപോലെ ബ്രഹ്മത്തിന്റെ സ്ഫുരണം സാന്ദ്രമായ സങ്കല്പത്താല് അഹന്തയായി പരിണമിക്കുന്നു. ആ അഹങ്കാരം ചേതസ്സ്, ചിത്തം, മനം, മായാ, പ്രകൃതി എന്നീ പേരുകളുള്ളവസ്തുക്കളായി ഭവിക്കുന്നു. ഇപ്രകാരം പരബ്രഹ്മത്തില്‍നിന്ന് മനസ്സ് ഉണ്ടായിവന്നു. മനനാത്മകമായ ശക്തിയുടെ പൂര്‍ണതയില്‍ മനസ്സ് ഈ ജഗത്തിനെ സൃഷ്ടിച്ചു (യോഗവാസിഷ്ഠം). സകലതിന്റെയും അസ്തിത്വം മനസ്സിന്റെ ബന്ധംകൊണ്ട് അഥവാ സാന്നിദ്ധ്യംകൊണ്ടേ ഉണ്ടാകുന്നുള്ളു. മനസ്സും കാളിയുടെ സൂക്ഷ്മശക്തിയില്നിന്ന് സംജാതമായ ഇന്ദ്രിയമാണെന്നും ഓര്‍ക്കുക. മഹോപനിഷത്തില് ഇങ്ങനെ പറയുന്നു:-
മനോവിലാസഃ സംസാര
ഇതി മേ നിശ്ചിതാ മതിഃ
സര്വശക്തേര് മഹേശസ്യ
വിലാസോഹി മനോജഗത്
സാരം- ഈ സംസാരമാകട്ടെ മനോവിലാസമാണെന്നത് നിശ്ചയമാണ്. സര്‍വശക്തനായ മഹേശന്റെ മനോവിലാസം തന്നെയാണ് ജഗത്ത്. അതേ ഉപനിഷത്തില്നിന്ന്-
ബ്രഹ്മണാദന്യതേ വിശ്വം
മനസൈവ സ്വയംഭുവാ
മനോമയമതോവിശ്വം
യന്നാമ പരിദൃശ്യതേ.
സാരം-സ്വയംഭൂവായിരിക്കുന്ന ബ്രഹ്മത്തിനാല് മനസ്സുകൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് ഈ വിശ്വം.നാം കാണുന്ന വിശ്വമെല്ലാം മനോമയം മാത്രമാണ്.
9497225961
പ്രതികരിക്കാൻ ഇവിടെ എഴുതുക: