ഹെല്‍മറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്നു പോകുന്ന ഈ നായയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ‘ദല്‍ഹി പോലീസ് ക കൗഫ്’ എന്ന തലക്കെട്ടോടെ ട്വിറ്ററില്‍ വൈറലായ ഈ ചിത്രം മറ്റു സമൂഹ മാധ്യമങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിയതിനുശേഷം ദല്‍ഹി ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ചുമത്തുന്നത്. ഇതിനെ നിരവധി പേര് അനുകൂലിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ക്കും കുറവില്ല.
ഇതിനിടയില്‍, ഹെല്‍മെറ്റ് ധരിച്ച് സവാരി ചെയ്യുന്ന നായയുടെ ചിത്രം ജനശ്രദ്ധ നേടുന്നത്. മോട്ടോര്‍ വാഹന നിയമം ഭേദഗതിക്ക് അനുകൂലമാണോ പ്രതികൂലമാണോ ഈ ചിത്രമെന്ന് വ്യക്തമല്ലെങ്കിലും ഇതിനു കിട്ടിയ കമന്റുകളും റീട്വീറ്റുകളും വളരെ ഏറെ കൗതുകം നിറഞ്ഞതാണ്.
ചിലര്‍ ഈ നായയെ മാതൃകയാക്കണമെന്ന് കമന്റു ചെയ്തപ്പോള്‍ മറ്റു ചിലര്‍ പോലീസിനോടുള്ള ഭയം കാരണമാണ് നായ ഇതു ചെയ്തത്തെന്നും അഭിപ്രായപെട്ടു. ഈ നായയെ റോഡ് നിയമ ബോധവത്കരണത്തിനു പോലീസ് ഉപയോഗിക്കണമെന്നും ചിലര്‍ കുറിച്ചു. ഇത്തരത്തിലുളള ചിത്രങ്ങള്‍ നിയമ പാലനത്തിനു പ്രജോദനമാകുമെന്നും നിരവധിപേര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: