ന്യൂ ജേഴ്സി: 2020 ജൂലൈ 9 മുതൽ 11 വരെ ന്യൂ ജേഴ്സിയിൽ സംഘടിപ്പിക്കുന്ന ഫൊക്കാനാ അന്തർദ്ദേശീയ സമ്മേളനത്തിൽ ഫൊക്കാനായുടെ ക്ഷണം സ്വീകരിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ നേതാക്കളും പങ്കെടുക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ നായർ അറിയിച്ചു. ഫൊക്കാനയെ ലോക പ്രവാസി സംഘടകളുടേയും മാതൃകാ സംഘടനയാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മാധവൻ നായർ വ്യക്തമാക്കി.
ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവരുടെ സേവന പ്രവർത്തനങ്ങൾ സംഘടനയ്ക്ക് മുതൽക്കൂട്ട് ആകുന്നുവെങ്കിൽ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തവണത്തെ അന്തർദേശീയ കൺവൻഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ പ്രളയ ദുരന്ത ഭൂവിൽ സഹായങ്ങളുടെ കലവറയായി പ്രവർത്തിച്ചത് ഫൊക്കാനാ ഉൾപ്പെടെയുള്ള പ്രവാസി മലയാളികൾ ആയിരുന്നു.അതു കൊണ്ട് ഫൊക്കാനാ അന്തർദ്ദേശീയ സമ്മേളത്തിൽ കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാംസ്കാരിക വളർച്ചയ്ക്ക് ഉതകുന്ന ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും രൂപം നൽകുമെന്നും മാധവൻ നായർ അറിയിച്ചു.
ഫൊക്കാനാ ജനറൽസെക്രട്ടറി ടോമി കൊക്കാട്, ട്രഷറർ സജിമോൻ ആൻണി, എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ് എന്നിവർ എക്സി.കമ്മിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്നു.
ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,സെക്രട്ടറി വിനോദ് കെയർക് , വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ,ഫൗണ്ടേഷൻ അംഗങ്ങൾ, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ , കൺവൻഷൻ കമ്മിറ്റി ഭാരവാഹികൾ,നാഷണൽ കമ്മിറ്റി അംഗങ്ങൾ,റീജിണൽ വൈസ് പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്ന ഫൊക്കാനാ അന്തർദ്ദേശീയ കൺവൻഷൻ വൻ വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും ഫൊക്കാനാ പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: