കുവൈറ്റ് സിറ്റി : സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് ”രാഷ്ട്രനിര്‍മ്മാണത്തില്‍ പ്രവാസി ഭാരതീയരുടെ പങ്ക്” എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സല്‍മിയയിലെ കല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിഐഎസ് പ്രെസിഡന്റ് മഹാദേവ അയ്യര്‍ ആമുഖ പ്രഭാഷണവും ഡോ. രാധാകൃഷ്ണ പണിക്കര്‍ (കണ്‍സള്‍ട്ടന്റ് പള്‍മോണോളജിസ്റ്റ്, അല്‍ റഷീദ് അലര്‍ജി ഹോസ്പിറ്റല്‍, കുവൈറ്റ്) അധ്യക്ഷതയും വഹിച്ചു. നീലേഷ് സോളങ്കി ( ഡാറ്റാ ആര്‍ക്കിടെക്റ്റ് യു.കെ., സോഷ്യല്‍ വര്‍ക്കര്‍) മുഖ്യപ്രഭാഷണം നടത്തി.
ഭാരത്തിന്റെ കീര്‍ത്തി ലോകമെന്പാടും വ്യാപിപ്പിക്കുന്നതില്‍ പ്രവാസി സമൂഹം നിര്‍വഹിക്കുന്ന പങ്കിനെക്കുറിച്ചു നീലേഷ് സോളങ്കി പ്രഭാഷണത്തില്‍ ഊന്നല്‍ നല്കി. താമസിക്കുന്ന രാജ്യത്തിനൊപ്പം ഭാരത്തിന്റെ സന്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ നിര്‍ണായക പങ്ക് നിര്‍വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വിവിധ പ്രൊഫഷണലുകളുടെ സാന്നിധ്യവും, മികച്ച അവതരണ രീതി കൊണ്ടും ശ്രദ്ദേയമായ ചടങ്ങില്‍ സിഐഎസ് സാല്‍മിയ യൂണിറ്റ് പ്രെസിഡന്റ് സതീഷ് നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: