തിരുവനന്തപുരം: വെല്ത് ഹംഗര്‍ ഹില്‍ഫ് എന്നൊരു സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ടോ. കണ്‍സേണ്‍ വേള്‍ഡ് വൈഡിനെക്കുറിച്ച് അറിയാമോ. അറിയില്ലെങ്കില്‍ വേണ്ട. ഈ സംഘടനകളുടെ ഭയങ്കര കണ്ടുപിടുത്തം കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മലയാള പത്രം ഒന്നാം പേജില്‍ വാര്‍ത്തയാക്കി. ഇന്ത്യ പാക്കിസ്ഥാനേക്കാള്‍ പട്ടിണിയുള്ള രാജ്യമെന്നായിരുന്നു കണ്ടെത്തല്‍. ലോകത്ത് ഇന്ത്യയക്ക് മുന്നില്‍ പട്ടിണിയുള്ള 15 രാജ്യങ്ങല്‍ മാത്രമേ ഉള്ളൂവെന്നും അവര്‍ കണ്ടെത്തി. വെല്ത് ഹംഗര്‍ ഹില്‍ഫ് ജര്‍മന്‍ സന്നദ്ധസംഘടനയാണെന്നും കണ്‍സേണ്‍ വേള്‍ഡ് വൈഡ് ഐറിഷ് സന്നദ്ധസംഘടനയാണെന്നും പറയുന്നതിനപ്പുറം അവരെക്കുറിച്ച് ഒന്നും വാര്‍ത്തയിലില്ല. എന്തു ഗവേഷണം നടത്തിയാണ് പട്ടിണി റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നതിനു വിശദീകരണം ഇല്ല. ഭക്ഷണവും തുണിയും വെച്ചു നീട്ടി മതപരിവര്‍ത്തനത്തിന് കളമൊരുക്കുന്ന സംഘടനകള്‍ ഇന്ത്യയിലെ പട്ടിണി കാണാതിരിക്കില്ലല്ലോ.
ജര്‍മ്മനിയിലെ രാഷ്ട്രീയ പാര്‍ട്ടികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യുണിയന്‍, ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്, ക്രൈസ്തവ സംഘടനകളായ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ഓഫ് ജര്‍മ്മനി, ജര്‍മ്മന്‍ ബിഷപ്പ് തുടങ്ങിയവയുടെയൊക്കെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് വെല്ത് ഹംഗര്‍ ഹില്‍ഫ്. ഇവരുടെ ഐരീഷ് ചെറുപതിപ്പാണ് കണ്‍സേണ്‍ വേള്‍ഡ് വൈഡ്.
മലയാളികള്‍ കേട്ടിട്ടു പോലുമില്ലാത്ത രണ്ടു സംഘടനകളുടെ പത്രക്കുറിപ്പ് ഒന്നാം പേജില്‍ കൊടുത്ത പത്രം കേരളീയര്‍ക്ക് സുപരിചിതമായ ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) യും നടത്തിയ വിലയിരുത്തല്‍ അകം പേജിലൊതുക്കി . വളര്‍ച്ച, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം എന്നിവയില്‍ ഇന്ത്യ മുന്നിലെന്നാണ് ലോക ബാങ്ക് പറയുന്നത്. അന്താരാഷ്ട്ര സാമ്പത്തിക മേഖല ഇടിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗ വളര്‍ച്ച പ്രാപിക്കുകയാണെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. വിശ്വാസ്യതയുള്ള രണ്ട് അന്താരാഷ്ട സ്ഥാപനങ്ങള്‍ പറയുന്നതിനെ അവഗണിച്ച് പേപ്പര്‍ സംഘടനക്ക് പ്രാധാന്യം കൊടുക്കുന്നതിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമില്ല. രാജ്യത്തെ കുറച്ചുകാണിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതാണ് വാര്‍ത്ത എന്ന ബോധ്യം നയിക്കുന്നതിനാലാണിത്.
1990കളിലെ പട്ടിണി നിരക്ക് പകുതിയായി കുറയക്കാന്‍ ഇന്ത്യയ്ക്കായി എന്നാണ് ലോകബാങ്ക് പറയുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെയുള്ള ആഗോള വികസന കാര്യത്തില്‍ ഇന്ത്യയുടെ പങ്ക് വലുതാണെന്നും സ്ഥാധീനശകതിയുള്ള നേതൃത്വം ഇന്ത്യയ്ക്കുണ്ടെന്നും ലോകബാങ്ക് വിലയിരുത്തുന്നു.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗത്തില്‍ വളര്‍ച്ച നേടുന്നതാണെന്നും ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറയും. ഇതോടെ ഇന്ത്യ ചൈനയെ മറിടന്ന് വന്‍ കുതിപ്പ് നടത്തും. എന്നൊക്കെ വസ്തുതകള്‍ നിരത്തിയാണ് ഐഎംഎഫ് പറയുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തേ എന്നു വിളിച്ചലറുന്നവര്‍ പുതിയ നോബല്‍ സമ്മാന നേതാവ് അഭിജിത് ബാനര്‍ജിയെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവിനേയും കൂട്ടുപിടിച്ചു. എന്നാല്‍ ബാനര്‍ജിയെക്കാള്‍ വലിയ സാമ്പത്തിക വിദഗ്ധയും ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയുമായ ഗീതാ ഗോപിനാഥിന്റെ അഭിപ്രായം കണ്ടില്ലന്നു നടിക്കുന്നു. നിര്‍മ്മലാ സീതാരാമന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയരാന്‍ കാരണമാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവുകൂടിയായിരുന്ന ഗീത പറയുന്നത്.
ഗീതയേക്കാള്‍ ബാനര്‍ജിയേയും ലോക ബാങ്കിനേക്കാള്‍ വെല്‍ത്ത് ഹംഗറിനേയും വിശ്വാസത്തിലെടുക്കുന്നവരെ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്കറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: