ഒരു മഹാവിസ്ഫോടനത്തോടുകൂടി ഇന്നത്തെ പ്രപഞ്ചം ഉടലെടുത്തുവെന്നാണ് പൊതുവില്‍ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള തത്ത്വം. 1927-ല്‍ ജോര്‍ജ് എഡ്വേര്‍ഡ് ലെമെയ്ത്രെ എന്ന ബല്‍ജിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. അനന്തമായ ഇന്നത്തെ പ്രപഞ്ചമത്രയും അതിന്റെ ഉല്പ്പത്തിക്കുമുമ്പായി ഒരു ഗോളാകൃതിയില്‍ ചുരുങ്ങി ഊഹാതീതമായുള്ള ഊര്‍ജ്ജവും ദ്രവ്യവും ഘനീഭൂതമായി അതീവസാന്ദ്രതയിലെത്തിയ ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കാം. അതിനെ പ്രപഞ്ചാണ്ഡം (The Comic Egg) എന്നു വിളിച്ചു. അത് പൊട്ടിത്തെറിച്ചു. ആ പ്രത്യേക നിമിഷത്തില്‍നിന്ന് സ്ഥലവും കാലവും ആദ്യമായി തുടക്കമിട്ടു. ഉയര്‍ന്ന താപനിലയില്‍ പ്രപഞ്ചം ക്രമേണ വികസിക്കാന്‍ തുടങ്ങി. ആദ്യമേയുണ്ടായിരുന്ന പ്രപഞ്ച ബലങ്ങള്‍ക്ക് സംഭൂതമായ പിണ്ഡങ്ങളുടെ വികാസമനുസരിച്ച് സ്ഥല-കാല-ദ്രവ്യ സങ്കല്പിതാവസ്ഥയില് വ്യത്യാസം സംഭവിച്ചുകൊണ്ടിരുന്നു. “മഹാവിസ്ഫോടന സമയത്ത് പ്രപഞ്ചത്തിന്റെ ദ്രവ്യസാന്ദ്രതയും സ്ഥലകാലവക്രതയും അനന്തമായിരുന്നു” എന്ന് സ്റ്റിഫന്‍ ഹോക്കിംഗ് സമര്‍ത്ഥിച്ചിട്ടുണ്ട്.
റഷ്യന്‍ ശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ ഫ്രീഡ്മാന് 1922-ല്‍ ആവിഷ്കരിച്ച സിദ്ധാന്തമനുസരിച്ച് വളരെ സാവധാനം വികസിക്കുന്ന പ്രപഞ്ചത്തിന്റെ ഗാലക്സികള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണബലം വികാസത്തെ ആദ്യം കുറയ്ക്കുകയും ഒടുക്കം നിര്ത്തല്ചെയ്ത് ക്രമേണ ഗാലക്സികള്‍ അടുത്തുവരികയും ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്യുന്നു… ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന പ്രകാശരശ്മി, അതു തുടങ്ങിയ സ്ഥലത്തുനിന്നും ഉള്ളിലേക്ക് വലിഞ്ഞ് അവസാനം തുടക്കസ്ഥലത്തുതന്നെ വന്നെത്തിയേക്കാം.(”സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രപഞ്ചം” – പി. കേശവന് നായര്‍). ഏതാണ്ട് ഇതേ കാലത്തുതന്നെ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ എഡ്വിന് എബിള്‍, ഫ്രീഡ്മാന്റെ മുന്‍ചൊന്ന സിദ്ധാന്തങ്ങളുടെ തുടര്‍ച്ചയെന്നോണം ഗവേഷണം നടത്തുകയും ആ സിദ്ധാന്തങ്ങളെ ശരിവയ്ക്കുകയും ചെയ്തു.സ്റ്റീഫന്ഹോക്കിംഗിന്റെ സിദ്ധാന്തമനുസരിച്ച് (A Brief History of Time) കല്പിതകാലാനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം അതിന്റെ പരമാവധിയിലെത്തുകയും കല്പിതകാലമനുസരിച്ച് അത് ചുരുങ്ങുകയും തുടക്കത്തിലേതുപോലെ ആയിത്തീരുകയും ചെയ്യുന്നു.
9497225961
പ്രതികരിക്കാൻ ഇവിടെ എഴുതുക: