തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തിലെ ഒരു അത്ഭുത പ്രതിഭാസമാണ്. അതിസാന്ദ്രമായ ഇരുട്ടിന്റെ കലവറയാണ് തമോഗര്‍ത്തങ്ങള്‍. തമോഗര്‍ത്തത്തിന്റെ ഊഹാതീതമായ ഗുരുത്വാകര്‍ഷണ ശക്തിയില്‍ പെടുന്ന ഒരു വസ്തുവും രക്ഷപ്പെട്ട് പുറത്തുവരില്ല. ഒരു നക്ഷത്രത്തിന്റെ അന്ത്യഘട്ടത്തില്‍ അതിന്റെ മരണത്തിന്റെ ഫലമായുണ്ടാകുന്ന ഒരു സ്വാഭാവിക പരിണാമാവസ്ഥയാണ് തമോഗര്‍ത്തം. മറ്റെല്ലാ പ്രപഞ്ചവസ്തുക്കളെക്കാള്‍ അതിശക്തമായ ഗുരുത്വാകര്‍ഷണബലം (Gravitaional Force) അതിനുണ്ട്. സ്ഥലകാലങ്ങളില്‍നിന്നകന്ന് അത് എത്തിച്ചേരുന്ന വൈചിത്ര്യത്തെ (Singularity) നിഗൂഹനം ചെയ്യുന്നത് തമോഗര്‍ത്തമാണ്. അപ്രകാരമെത്തിയ ഒരു നക്ഷത്രത്തിന്റെ ഉപരിതലത്തില്‍നിന്നു വിസര്‍ജ്ജിക്കപ്പെടുന്ന പ്രകാശരശ്മികള്‍ അതിന്റെതന്നെ അതി ഗുരുത്വാകര്‍ഷണ ബ ലംമൂലം വള രെ ദൂരെ എ ത്തുന്നതിനുമുമ്പ് പിന്നാ ക്കം വലിക്കപ്പെടുകയും അവ തിരിച്ചു നക്ഷത്രത്തിന്റെ കേന്ദ്രതലത്തിലെത്തിച്ചേരുകയും ചെയ്യുന്നതുകൊണ്ട് അവയെ നമുക്ക് കാണാന്‍ സാധിക്കുകയില്ല. എന്നാല്‍ അവയുടെ ഗുരുത്വാകര്‍ഷണബലം തിരിച്ചറിയപ്പെടുന്നതുകൊണ്ട് അവയുടെ അസ്തി ത്വം ബോധ്യപ്പെടുന്നു. അതുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ അവയെ തമോഗര്‍ത്തങ്ങള്‍ (Black Holes) എന്നു വിളിച്ചത്.
സൂര്യന്റെ ദ്രവ്യമാനത്തിന്റെ (Mass) 1.44 ഇരട്ടിയില്‍ക്കൂടുതള്‍ ദ്രവ്യമാനമുള്ള ഒരു ന ക്ഷത്രം ഗുരുത്വാകര്‍ഷണഫലമായി ന്യൂട്രോണ്‍ നക്ഷത്ര (Neutron Star) മായി മാറുമ്പോള്‍ അതിന്റെ വലുപ്പം വളരെ കുറയുകയും (വ്യാസം – 20 കി. മീ. വരെ) സാന്ദ്രത 1 ccm=600 കോടി ടണ്‍ ആയിത്തീരുകയും ചെയ്യുന്നു. കുട്ടികള്‍ ഏണിയും പാമ്പും കളിക്കുമ്പൊള്‍ നാഴിയിലിട്ടു കുലുക്കി താഴെയിടുന്ന കട്ടയുടെയത്രയും വലുപ്പമുള്ള അ ത്തരമൊരു നക്ഷത്രഖണ്ഡത്തിന് 600 കോടി ടണ്‍ ഭാരമുണ്ടായിരിക്കുമെന്ന് സാരം. ഒരു നക്ഷത്രം പ്രകാശവും ഊര്‍ ജ്ജവും കെട്ട് തമോഗര്‍ത്തമായി തീരുകയും അതിന്റെ സാന്ദ്രത 1 ccm ന് 2000-ല്‍ അധികം ടണ്‍ ഭാരം എന്ന മഹാത്ഭുതത്തിലേക്ക് എ ത്തിച്ചേരുകയും ചെയ്യും.
ഒരു തമോഗര്‍ത്തത്തിനടുത്തുകൂടി പോകുന്ന ഏതൊരു വസ്തുവിനെയും അത് അതിലേക്കാര്‍ഷിച്ച് തന്റെ ഉള്ളിലേക്കൊതുക്കിക്കൊണ്ടിരിക്കുന്നു. എങ്കിലും അതില്‍ നിന്ന് എക്‌സ് രശ്മികളും ഗാമാരശ്മികളും പുറത്തേക്ക് വിസര്‍ജ്ജിക്കപ്പെടുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റിഫന്‍ ഹോക്കിംഗ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് ആകര്‍ഷണത്തോടൊപ്പം വികര്‍ഷണവും തമോഗര്‍ത്തങ്ങളുടെ സ്വഭാവമാണെന്നു കണ്ടുപിടിക്കപ്പെട്ടു.
9497225961
പ്രതികരിക്കാൻ ഇവിടെ എഴുതുക