അനിയമാധികരണം
ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം- അനിയമഃ സര്‍വ്വാസാമവിരോധഃ
ശബ്ദാനുമാനാഭ്യാം
എല്ലാ വിദ്യകള്‍ക്കും ദേവയാന മാര്‍ഗ്ഗമെന്ന നിയമമില്ല. ശ്രുതി വാക്യങ്ങള്‍ക്കും അനുമാനത്തിനും വിരോധമുണ്ടാകുന്നില്ല.
സഗുണ ഉപാസകര്‍ക്ക് മാത്രമാണ് ദേവയാന ഗമനം.നിര്‍ഗുണ ഉപാസകര്‍ക്ക് അത് ആവശ്യമില്ല.എന്നാല്‍ എല്ലാ വിദ്യോപാസകരും ദേവയാനത്തില്‍ കൂടി പോകണമെന്നില്ല. പുനരാവൃത്തിയില്ലാത്ത ബ്രഹ്മലോകത്ത് പോകാന്‍ യോഗ്യതയുള്ളവരാണ് ദേവയാന മാര്‍ഗത്തിലൂടെ പോകുക. സഗുണ ഉപാസകര്‍ക്ക് ജ്ഞാനം നേടും മുമ്പുള്ള ഗതിയാണ് ദേവയാന മാര്‍ഗ്ഗം
കാമനയോടെ, ഉപാസിക്കുന്നവര്‍ പുനരാവൃത്തിയ്‌ക്കു വേണ്ടി പിതൃയാന മാര്‍ഗത്തിലൂടെയാണ് പോകുക
ശുക്ലപക്ഷം ദേവയാന മാര്‍ഗവും കൃഷ്ണപക്ഷം പിതൃയാന മാര്‍ഗവുമാണ്.ഇത് ശ്രുതിയ്‌ക്കും ശ്രുതിയ്‌ക്കും സമ്മതമാണ്.സര്‍വ്വം ഖലിദം ബ്രഹ്മ ഇതെല്ലാം ബ്രഹ്മമാണ് എന്ന് സാക്ഷാത്കരിച്ച ജ്ഞാനികള്‍ക്ക് പ്രത്യേകിച്ച് ഗതിയോ മാര്‍ഗ്ഗമോ പറയേണ്ടതില്ല.
ഈ രണ്ട് മാര്‍ഗങ്ങളും അറിയാത്തവര്‍ അധോഗതിയെ പ്രാപിക്കുമെന്ന് ശ്രുതി പറയുന്നു. അതിനാല്‍ ഉയര്‍ന്ന നിലയില്‍ ഉപാസന ചെയ്യുന്നവരുടെ കാര്യമാണ് ശ്രുതി ഇവിടെ വ്യക്തമാക്കുന്നത്.
യാവദധികാരാധികരണം
ഇതിലും ഒരു സൂത്രമേയുള്ളൂ
സൂത്രം- യാവദധികാരമ വസ്ഥിതരാധികാരികാണാം
അധികാരത്തിലിരിക്കുന്നവര്‍ക്ക് അധികാരം ഉള്ളതു വരെ നിലനില്പുണ്ടാകുന്നു.
ജ്ഞാനം കൊണ്ട് മുക്തിയെ നേടിയവര്‍ വീണ്ടും ജനിക്കേണ്ടിവരുമോ എന്നതിനെ ഇവിടെ വിചാരം ചെയ്യുന്നു.
പുരാണത്തിലും ഇതിഹാസത്തിലുമൊക്കെ പല ഋഷിമാരും മറ്റും ഇങ്ങനെ പല കാരണങ്ങളാല്‍ ജന്മമെടുത്തവരാണെന്ന് പറയുന്നുണ്ട്. അതിനുള്ള മറുപടിയാണ് ഈ സൂത്രം.
വ്യാസനും വസിഷ്ഠനുമുള്‍പ്പടെയുള്ള മഹാത്മാക്കള്‍ ഈശ്വരനാല്‍ സ്വയം നിയുക്തരായവരാണ്. അവര്‍ ലോകമംഗളത്തിന് വേണ്ടി അവരുടെ അധികാര കാലം പ്രവര്‍ത്തിക്കുന്നു. അവരെ കര്‍മ്മഫലങ്ങള്‍ ബാധിക്കില്ല. അത്രയും കാലം അവര്‍ സ്വതന്ത്രരായിരിക്കും.പിന്നീട് ബ്രഹ്മലോകത്തിലെത്തി ദിവ്യഭോഗങ്ങളോടെ കല്പാവസാനം വരെ കഴിയുന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: