ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെനിനെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയതാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം.അരമണിക്കൂറോളം സമയം പ്രധാന മന്ത്രിയുടെ മാതാവിനൊപ്പം വസതിയില്‍ ചിലവഴിച്ച രാഷ്‌ട്രപതി ഹീരാ ബെനിന് ആശംസകളും ആയൂര്‍ ആരോഗ്യസൗഖ്യവും നേര്‍ന്നു.
















