Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യെച്ചൂരിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമാക്കി സോണിയ; ബംഗാളില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചു; തെരഞ്ഞെടുപ്പുകളില്‍ ഒറ്റകക്ഷിയായി മത്സരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2019, 08:18 pm IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അബ്ദുള്‍ മന്നാന്‍ കഴിഞ്ഞ ദിവസം  സോണിയ ഗാന്ധിയെ രണ്ടു തവണ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ബി.ജെ.പി വലിയ വളര്‍ച്ച ബംഗാളില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്ന് അദേഹം സോണിയയോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സോണിയ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബംഗാളിലെ സിപിഎം നേതാക്കളോടും ആഹ്വാനം ചെയ്തിരുന്നു. 

നേരത്തെ ആഗസ്റ്റ് മാസം നടന്ന യോഗത്തില്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്ഇടത് സഖ്യം രൂപീകരിക്കാന്‍ ബംഗാള്‍ പി.സി.സി പ്രസിഡന്റ് സുമന്‍ മിത്രയ്‌ക്ക് സോണിയ അനുവാദം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. മൂന്ന് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കാര്യം സംബന്ധിച്ച് സി.പി.എംകോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ഇടതുപക്ഷവും മത്സരിക്കാനാണ് ധാരണയിലെത്തിയത്. 

ലോക്‌സഭ തിരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിക്കാനുള്ള പദ്ധതി ഇരു പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് കേവലം രണ്ട് സീറ്റില്‍ മാത്രം വിജയിച്ചപ്പോള്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും നേടാന്‍ പോലും സാധിച്ചിരുന്നില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.