ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ്രപചാരണത്തിനിടെ അമിത്് ഷായെ കൊലപാതക കേസിലെ പ്രതി എന്ന് വിളിച്ച കേസില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് ജാമ്യം. അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതി 10000 രൂപയുടെ ബോണ്ടിലാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ അമിത് ഷായെ കൊലപാത കേസിലെ പ്രതി എന്ന് വിളിച്ചത്. മറ്റൊരു മാനനഷ്ട കേസിലും രാഹുല്‍ ഇന്നലെ കോടതിയില്‍ ഹാജരായി.
അമിത് ഷാ ഗവര്‍ണറായ ബാങ്കിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടകേസിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം സൂറത്തില്‍ ബി.ജെ.പി എംപി പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടകേസിലും രാഹുല്‍ ഹാജരായിരുന്നു. സൂറത്തിലെ കോടതിയിലാണ് രാഹുല്‍ വ്യാഴാഴ്ച ഹാജരായത്. രണ്ടു ദിവസങ്ങളിലായി മൂന്നു കോടതികളിലാണ് വ്യാജ പ്രചരണം നടത്തിയതിന് രാഹുല്‍ കയറി ഇറങ്ങിയത്.
















