മഹാബലിപുരം : ശുചിത്വ ഭാരതം എന്നത് ജനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുക മാത്രമല്ലാതെ പാലിക്കുന്നത് എങ്ങിനെയെന്നും കാണിച്ചു തന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കുശേഷം ഇന്ന് പ്രഭാത സവാരി നടത്തുന്നതിനിടെയാണ് മഹാബലിപുരം ബീച്ചില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും മാറ്റിക്കൊണ്ടാണ് മോദി ശുചിത്വം കൈവരിക്കുന്നത് അങ്ങിനെ ജനങ്ങള്‍ക്ക് മതൃകയായിരിക്കുന്നത്.
മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുകയും അത് ഹോട്ടല്‍ ജീവനക്കാരനായ ജയരാജിന് കൈമാറുകയും ചെയ്യുന്നുണ്ട്. ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മൂന്നു വര്‍ഷത്തിനകം രാജ്യത്തെ മുക്തമാക്കുകയാണ് സ്വച്ഛഭാരത മിഷന്റെ അടുത്ത ലക്ഷ്യമെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അത് പ്രവര്‍ത്തിയിലൂടെയും മോദി കാണിച്ചു തന്നത്.
രാവിലെയുള്ള പ്രഭാത സവാരി പ്ലോഗിങ് ആയിക്കൂടി വിനിയോഗിച്ചെന്ന് അതിനു ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യായാമത്തിനായി പോകുമ്പോള്‍ വഴിയരികിലെ മാലിന്യങ്ങള്‍ കൂടി എടുത്ത് മാറ്റി പരിസരം ശുചീകരിക്കുന്നതിനാണ് പ്ലോഗിങ്. വിദേശ രാജ്യങ്ങളില്‍ പലരും ഇത് അനുവര്‍ത്തിക്കുന്നുണ്ട്.
















