Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവത്ഗീതയിലെ ‘ഗുണാതീതന്‍ ‘

ആര്‍. രമാദേവി by ആര്‍. രമാദേവി
Oct 9, 2019, 01:09 am IST
in Samskriti

ഭഗവത്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗുണാതീതനെപ്പറ്റി പറയുന്നത് ഗുണത്രയവിഭാഗയോഗമെന്ന പതിനാലാം അധ്യായത്തിലാണ്. പതിമൂന്നാം അധ്യായത്തില്‍ പുരുഷനായ ആത്മാവ് അകര്‍ത്താവും സാക്ഷിയും മാത്രമാണെന്നും സകലകര്‍മവ്യാപാരങ്ങളും പ്രകൃതിയുടേതാണെന്നും ഭഗവാന്‍ വിവരിച്ചു. പ്രകൃതിയുടെ ഈ കര്‍മവ്യാപാരം എങ്ങനെ നടക്കുന്നുവെന്ന് പതിനാലാം അധ്യായത്തില്‍ തുടരുകയാണ്. പ്രകൃതി ത്രിഗുണാത്മികയാണ്. ത്രിഗുണങ്ങളായ സത്വരജസ്‌മോഗുണങ്ങള്‍ പ്രകൃതിയില്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ ഏറ്റക്കുറച്ചില്‍ എല്ലാ ചരാചരങ്ങളിലും കാണാം. ഗുണാതീതന്‍ ആരാണെന്ന് വ്യക്തമാക്കുന്നതിന് ഭഗവാന്‍ ത്രിഗുണങ്ങളെക്കുറിച്ച് പറയുന്നു. ആത്മാവിനെ ദേഹത്തില്‍നിന്നും വേര്‍തിരിക്കാനുള്ള ഏകമാര്‍ഗം ത്രിഗുണങ്ങളെ അറിഞ്ഞ് അവയെ ജയിക്കുകയാകുന്നു. 

സത്വഗുണത്തിന്റെ  സ്വരൂപം അറിവും പ്രകാശവുമാണ്. എന്നാല്‍ അതില്‍ അഹംഭാവം പൂര്‍ണമായും നശിക്കുന്നില്ല. ‘ഞാന്‍ സുഖിയാണ്, ജ്ഞാനിയാണ്’  എന്നുള്ള അഭിമാനത്തില്‍ ആത്മാവിനെ ദേഹത്തോട് ബന്ധിക്കുന്നു. രജോഗുണത്തിന്റെ പ്രധാനലക്ഷണം നാനാപ്രകാരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുവാനുള്ള ഉത്സാഹമാണ്. 

കര്‍മത്തില്‍ വലുതായ സംഗം ഉണ്ടാകുന്നു. കര്‍മങ്ങളിലുള്ള ആസക്തിയാല്‍ ആത്മാവിനെ അത് ബന്ധിക്കുന്നു. തമോഗുണമാകട്ടെ അജ്ഞാനത്തില്‍നിന്ന് ഉണ്ടാകുന്നു. അത് ആലസ്യം, പ്രമാദം, നിദ്ര ഇവയെക്കൊണ്ട് ആത്മാവിനെ ബന്ധിക്കുന്നു. ത്രിഗുണങ്ങളെ കടക്കുന്നതിന് ആദ്യം രജോഗുണംകൊണ്ട് തമോഗുണത്തേയും പിന്നീട് സത്വഗുണംകൊണ്ട് രജോഗുണത്തേയും ജയിക്കണം. രജസ്തമോഗുണങ്ങളെ ജയിച്ച് സത്വഗുണി എല്ലാ ഫലത്തേയും ഈശ്വരങ്കല്‍ സമര്‍പ്പിക്കണം. അതിലുള്ള ആസക്തിയേയും ഉപേക്ഷിക്കണം. ഇങ്ങനെ സാത്വികനിഷ്ഠയില്‍ ഉറച്ച് സത്വഗുണത്തേയും ജയിച്ചവനേയാണ് ഗുണാതീതന്‍ എന്നുപറയുന്നത്. അയാള്‍ ജീവന്മുക്താവസ്ഥയെ പ്രാപിക്കുന്നു. ഈ സ്ഥിതിയില്‍ എത്തിച്ചേരുന്ന ആത്മനിഷ്ഠന്‍ ജനനമരണജരാദുഃഖാദികളില്‍നിന്നും മോചിക്കപ്പെട്ടവനായി അമൃതസ്വരൂപമായ ബ്രഹ്മാനന്ദത്തെ പ്രാപിക്കുന്നു.

 ഇരുപത്തി ഒന്നാമത്തെ ശ്ലോകത്തില്‍ (14 – 21) അര്‍ജുനനന്‍ ഭഗവാനോട് ഈ ഗുണാതീതന്‍ എന്തു ലക്ഷണങ്ങളോടു കൂടിയിരിക്കുന്നു, അവന്റെ ആചാരം എന്ത്, എങ്ങനെയാണ് അവന്‍ ഈ മൂന്നുഗുണങ്ങളേയും അതിക്രമിക്കുന്നത് എന്ന് ചോദിക്കുന്നു. അതിനുള്ള ഭഗവാന്റെ ഉത്തരമാണ് 22 മുതല്‍ 25 വരെയുള്ള ശ്ലോകങ്ങള്‍. 

ശ്രീ ഭഗവാന്‍ ഉവാച:

പ്രകാശം ച പ്രവൃത്തിം ച

മോഹമേവ ച പാണ്ഡവ!

നദ്വേഷ്ടി സമ്പ്രവൃത്താനി

ന നിവൃത്താനി കാംക്ഷതി  22

ഉദാസീന വ ദാസീനോ

ഗുണൈര്‍യോ ന വിചാല്യതേ

ഗുണാവര്‍ത്തന്ത ഇത്യേവ 

യോളവതിഷ്ഠതി നേംഗതേ   23

സമദുഃഖസുഖഃ സ്വസ്ഥഃ

സമലോഷ്ടാശ്മ കാഞ്ചനഃ

തുല്യപ്രിയാ പ്രിയോ ധീര-

സ്തുല്യ നിന്ദാത്മ സംസ്തുതിഃ  24

മാനാപമാനയോസ്തുല്യ-

സ്തുല്യോ മിത്രാരിപക്ഷയോഃ

സര്‍വാരംഭപരിത്യാഗീ

ഗുണാതീതഃ സ ഉച്യതേ  25 

യാതൊരുവന്‍ സത്വഗുണ ധര്‍മമായ പ്രകാശത്തേയും അതായത് അറിവിനേയും രജോഗുണകാര്യമായ പ്രവൃത്തിയേയും തമോഗുണകാര്യമായ മോഹത്തേയും അതായത് മിഥ്യാബോധത്തേയും വന്നുചേരുമ്പോള്‍ ദ്വേഷിക്കുന്നില്ലയോ,  ഇവ ഇല്ലാതായാല്‍ അവയെ കാംക്ഷിക്കുന്നില്ലയോ, യാതൊരുവന്‍ ഉദാസീനനെപ്പോലെ ഇരുന്നുകൊണ്ട് ഗുണകാര്യങ്ങളായ സുഖദുഃഖാദികളില്‍ ചലിക്കപ്പെടുന്നില്ലയോ, ഗുണങ്ങള്‍ അവയുടെ ധര്‍മം കാട്ടുന്നുവെന്നല്ലാതെ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിവേകജ്ഞാനത്തോടെ യാതൊരുവന്‍ സ്ഥിരചിത്തനായി സ്വസ്വരൂപത്തില്‍നിന്ന് ചലിക്കുന്നില്ലയോ, യാതൊരുവന്‍ സുഖദുഃഖാദികളില്‍ സമനായും സ്വസ്വരൂപമായ ആത്മാവില്‍ തന്നെ സ്ഥിതിചെയ്യുന്നവനായും മണ്‍കട്ട, കല്ല്, ഇവയെ സമമായി വിചാരിക്കുന്നവനായും ഇഷ്ടാനിഷ്ടങ്ങളില്‍ സമബുദ്ധിയുള്ളവനായും ധീരനായും തന്നെ നിന്ദിച്ചാലും സ്തുതിച്ചാലും അവയെ സമമായി കരുതുന്നവനായും മാനാപമാനങ്ങളില്‍ സമനായും ശത്രുക്കളേയും മിത്രങ്ങളേയും സമഭാവത്തോടെ കാണുന്നവനായും സകലവിധ ഉദ്യമങ്ങളിലും പ്രത്യേക താത്പര്യമില്ലാത്തവനായും ഇരിക്കുന്നുവോ അവനെ ഗുണാതീതന്‍ എന്നുപറയുന്നു. ഈ പറഞ്ഞ ലക്ഷണങ്ങളോടെ ഗുണാതീതന്‍ സമൂഹത്തില്‍ വര്‍ത്തിക്കുന്നു. 

ഇരുപത്തി ആറാമത്തെ ശ്ലോകത്തില്‍ ഉറച്ച മനസ്സോടെ എപ്പോഴും ഭഗവത് ഭജനം ചെയ്യുന്ന സുകൃതിയായ ഭക്തന് ത്രിഗുണങ്ങളേയും കീഴടക്കാന്‍ കഴിയുമെന്നും അയാള്‍ മോക്ഷത്തിന് യോഗ്യനായി ഭവിക്കുമെന്നും ഭഗവാന്‍ പറയുന്നുണ്ട്. 

ഗുണാതീതന്‍, സ്ഥിതപ്രജ്ഞന്‍, ഭഗവല്‍ഭക്തന്‍, ബ്രഹ്മഭൂതന്‍ എന്നിവരുടെ ലക്ഷണങ്ങള്‍ മിക്കവാറും ഒന്നുതന്നെയാണ്.  എല്ലാവരും അവസാനത്തില്‍ ഒരേ സിദ്ധാവസ്ഥയെ അഥവാ ജീവന്‍മുക്താവസ്ഥയെ പ്രാപിക്കുന്നവരാണ്. അവര്‍ക്ക് പ്രപഞ്ചം ‘വസുധൈവ കുടുംബക’മാകുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.