കുവൈത്ത് സിറ്റി: മാതാഅമൃതാനന്ദമയിദേവിയുടെ കുവൈത്തിലെ ഭക്തരുടെ കൂട്ടായ്മയായ അമ്മ കുവൈത്ത്, ഇന്ത്യന്‍ സ്ഥാനപതി ജീവാസാഗറുമായി കൂടിക്കാഴ്ച നടത്തി. അമ്മകുവൈത്ത് ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നവംബര്‍ എട്ടിന് സംഘടിപ്പിക്കുന്ന ഉത്സവ് 2019 എന്ന മെഗാപരിപാടിയിലേക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചു.
മാനുഷിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അമ്മ കുവൈത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ദിവാകരന് അമ്മനത്ത് സ്ഥാനപതിക്ക് വിശദീകരിച്ചു നല്കി. അമ്മകുവൈത്ത് ട്രഷറര്‍ പ്രേംരാജ്, കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് രമേഷ്, പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ് അനില്കേളോത്ത് എന്നിവരും സന്ദര്‍ശനത്തില്‍ സംബന്ധിച്ചു.
വ്യത്യസ്ത കഴിവുള്ളവരെ ശാക്തീകരിക്കാനും പ്രചോദിപ്പിക്കാനും, കൂടാതെ കാഴ്ചയില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ കുവൈത്തിന്റെ ഉത്സവ് 2019 അമൃതവിസ്മയ എന്ന സാസ്കാരിക പരിപാടി സംഘടിപ്പിക്കുന്നത്. ലോകപ്രശസ്തമായ മിറക്കിള്‍ ഓണ്‍ വീല്‍സ് എന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാവിരുന്ന് ഇന്ത്യയില്‍ നിന്നുള്ള വ്യത്യസ്ത കഴിവുള്ള കലാകാരന്മാരാണ് അണിയിച്ചൊരുക്കുന്നത്. കൂടാതെ ജോസി ആലപ്പുഴ നയിക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷനും അമൃതവിസ്മയ മെഗാപരിപാടിയില് അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: