മുംബൈ: രാജ്യത്തെ ദസ്സറ, ദീപാവലി ഉത്സവകാല ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ഇപ്പോള്‍ 1500 രൂപയ്ക്കു നല്‍കിവന്ന ഫോണ്‍ ഫോണ്‍ 699 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് റിലയന്‍സ് അറിയിച്ചിരിക്കുന്നത്. ഇതിനുപകരം പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. 2ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉത്സവകാല സൗജന്യമായി ആദ്യത്തെ ഏഴ് റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും. ദസ്സറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങള്‍ ലഭിക്കുന്നത്. ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാന്‍ റിലയന്‍സ് ഇന്ത്യ ചെയര്മാന് മുകേഷ് അംബാനി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: