യുണൈറ്റഡ് : അതിവേഗ വളര്‍ച്ച കൈവരിക്കുന്ന സമ്പദ് ഘടനയാണ് ഇന്ത്യയുടേതെന്ന് യുഎന്‍ വാണിജ്യ ഏജന്‍സി. ബുധനാഴ്ച ജനീവയില്‍ നടന്ന സമ്മളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിവേഗം തന്നെ ഇന്ത്യ ഇതില്‍ നിന്നെല്ലാം കര കയറും. അതിവേഗ വളര്‍ച്ചയുള്ള ലോകത്തിലെ രണ്ടാമത്തെ സമ്പദ്ഘടന ഇന്ത്യയുടേതാണ്. ഒന്നാം സ്ഥാനത്തുള്ള ചൈനയെ അപേക്ഷിച്ച് ചെറിയൊരു വ്യത്യാസം മാത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2019ലെ കണക്കുകള്‍ പ്രകാരം 6.1 ശതമാനമാണ് ചൈനയുടെ വളര്‍ച്ചാ നിരക്ക്. അതായത് 0.1 ശതമാനം മാത്രമാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ഉള്ളത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക മേഖലയില്‍ മാന്ദ്യം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടേതും, ചൈനയുടേയും സമ്പദ്ഘടനയാണ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നത്. 2016ല്‍ 6.6 ശതമാനമായിരുന്നു ഇന്ത്യയുടെ കയറ്റുമതി മേഖലയിലെ വളര്‍ച്ചാ നിരക്ക്. ഇത് കഴിഞ്ഞ വര്‍ഷം 4.3 ശതമാനമായി കുറഞ്ഞെങ്കിലും, അത് തിരിച്ചു കയറിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: