പുഴയോരത്തെ പൂഴിമണലിലിരുന്ന് അവന് എഴുതിയ കവിതകള്‍ ഏറെ മാറിയിരുന്നു. വരികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന നൊമ്പരം എന്റെ കണ്ണുകളെ അറിയാതെ ഈറനണിയിക്കുകയായിരുന്നു എങ്കിലും അവന്റെ കവിതകളില്‍ മഴയുടെ താളം ഞാനറിഞ്ഞു. ഒരുപക്ഷേ അവന് ഏറെ പ്രണയിച്ചത് മഴയെ ആയിരിക്കണം. മുറ്റത്തെ മഴവെള്ളത്തിലൊഴുക്കിയ എന്റെ കളിവള്ളങ്ങള്‍ മുങ്ങിത്താഴുമ്പോള്‍ അവന്റെ മനസ്സ് മഴക്കൊപ്പം ദുരങ്ങളിലേക്ക് യാത്രയാവുകയായിരുന്നു. കാറ്റിലിളകുന്ന മുടിയിഴകളൊതുക്കി ജാലകത്തിനോട് ചേര്‍ന്നു നില്ക്കുമ്പോള് ഉള്ളം കാലിലൂടെ തണുപ്പ് അരിച്ചരിച്ച് കയറുകയായിരുന്നു – തുറന്നുകിടന്ന ചില്ലുപാളികളെ ചേര്‍ത്തടച്ച് കാറ്റ് പിന്‍വാങ്ങി. ജാലകത്തിനു പുറത്ത് അപ്പോഴും മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു:
പ്രതികരിക്കാൻ ഇവിടെ എഴുതുക: