ന്യൂയോര്‍ക്ക്: ഭാരതത്തിലെ ആര്‍.എസ്.എസിനെ സൂക്ഷിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ആര്‍.എസ്.എസുകാരനാണ്. ആര്‍എസ്എസ് ക്യാമ്പുകളില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയം പല തവണ ഇമ്രാന്‍ ഖാന്‍ ലോക രാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോഴും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ്. ഇമ്രാന്‍ ഖാന്‍ യുഎന്‍ പൊതുസഭയിലും ഈ പ്രശ്‌നം ഉയര്‍ത്തിയത്. കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളേയും മാധ്യമങ്ങളേയും ഇന്ത്യയിലെ കര്‍ക്കശക്കാരായ സര്‍ക്കാര്‍ അടക്ക ഭരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ ഭരണകൂടത്തെ ഇമ്രാന്‍ ഖാന്‍ ഇതിനു മുമ്പും കടന്നാക്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നേതാക്കളെ അമ്പത് ദിവസത്തോളമായി രാഷ്‌ട്രീയ തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കശ്മീര്‍ വിഷയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടേയും രാഹുല്‍ ഗാന്ധിയുടേയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയും പാക്കിസ്ഥാന്‍ യുഎന്നില്‍ കത്ത് നല്‍കിയിരുന്നു. 20 ദിവസങ്ങള്‍ക്കുശേഷം കശ്മീരിലെ ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ പ്രദേശത്ത് പ്രതിപക്ഷ പാര്‍ട്ടിയേയും മാധ്യമങ്ങളേയും അടിച്ചമര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കശ്മീര്‍ വിഷയത്തില്‍ യുഎന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷിരീന്‍ മന്‍സാരി കഴിഞ്ഞമാസം കത്ത് അയച്ചിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കത്ത്. സംഭവം വിവാദം ആയതോടെ പാക്കിസ്ഥാന്‍ ആവശ്യമായി ഇന്ത്യയുടെ കാര്യങ്ങളില്‍ കൈകടത്തുകയാണെന്ന് രാഹുല്‍ മറുപടി നല്‍കി. കൂടാതെ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണെന്നും അറിയിക്കുകയായിരുന്നു.
















