കുവൈത്ത് സിറ്റി : കുവൈറ്റില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു വയസുമുതല്‍ നാല് വയസ് വരെയുള്ള പെണ്‍മൃഗങ്ങളെ അറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. കന്നുകാലികളെ സംരക്ഷിക്കാനുള്ള സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായാണു പുതിയ നടപടി.
പശു, ആടുമാടുകള്‍, പെണ് വര്‍ഗ്ഗത്തില്‍ പെട്ട ഒട്ടകം മുതലായ മൃഗങ്ങളെ അറക്കുന്നതിനാണ് കൃഷി-മല്സ്യബന്ധനകാര്യ പൊതുസമിതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മുന്‍സിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയം ചേര്‍ന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കും. എല്ലാ അറവുശാലകളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചതോ പ്രജനനത്തിനു യോഗ്യമല്ലാത്തതോ ആയ മൃഗങ്ങളെ അറക്കുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തിലെത്തിയ പുതിയ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: