കുവൈറ്റ് സിറ്റി : വൈത്തില്‍ വിദേശികളുടെ വൈദ്യ പരിശോധനാ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്തി. കുവൈത്തില്‍ വിദേശികള്‍ക്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സിക്ക് ലീവ് അംഗീകരിക്കുന്നതിനായി രാജ്യത്തിനകത്തോ പുറത്തോ നിന്നുമുള്ള സ്വകാര്യ ആശുപത്രികളിലെ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യാന്‍ രണ്ട് ദിനാര്‍ ഫീസ് നല്‍കണം.
സര്‍ക്കാര്‍ ജോലിക്കായുള്ള മെഡിക്കല്‍ ടെസ്റ്റിന് 20 ദിനാറും ഫീസ് ഈടാക്കും. അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് അഞ്ച് ദിനാറും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്ന് 10 ദിനാറും ഫീസ് നല്‍കണം. ആരോഗ്യവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ പരസ്യത്തിന് അംഗീകാരം ലഭിക്കാന്‍ മൂന്നു മാസത്തേക്ക് 50 ദിനാര്‍ ഫീസ് ഈടാക്കും. ഹെല്‍ത്ത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പരസ്യത്തിനുള്ള ലൈസന്‍സ് ഫീസ് 100 ദിനാര്‍ ആക്കി.
സൈക്കോട്രോപ്പിക് മരുന്നുകളുടെ കയറ്റുമതി-ഇറക്കുമതി അനുമതിക്ക് 30 ദിനാര്‍ ആണ് ഫീസ്. അത്തരം വസ്തുക്കളുടെ വ്യാപാര ലൈസന്‍സിന് ഫീസ് 100 ദിനാറാക്കി. മെഡിക്കല്‍ ഫെസിലിറ്റി തുറക്കുന്നതിനുള്ള പെര്‍മിറ്റ് ഫീസ് 200 ദിനാര്‍ ആക്കി പുതുക്കി നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: