കുവൈത്ത് സിറ്റി : കുവൈത്തില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബങ്ങളുടെ താമസരേഖ പുതുക്കുന്നനായി ഓണ്‍ലൈന്‍ സംവിധാനം അടുത്തമാസം നിലവില്‍ വരും. മന്ത്രാലയത്തിലെ വിവര സാങ്കേതിക വിഭാഗത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണു ഇതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
വിദേശികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ മുതലായവരുടെ സന്ദര്‍ശക വിസക്ക് അപേക്ഷിക്കുന്നതിനും പുതിയ സംവിധാനം വഴി സാധിക്കും. ആഭ്യന്തര മന്ത്രാലയവും മറ്റു മന്ത്രാലയങ്ങളും തമ്മില്‍ ഇലക്ട്രോണിക് ലിങ്ക് വഴി ബന്ധിപ്പിച്ച ശേഷമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. താമസ രേഖ പുതുക്കുന്നതിനു മുന്നോടിയായി അടക്കേണ്ട ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ ലൈന്‍ വഴി മാത്രമായി നിജപ്പെടുത്തിയിരുന്നു.
എന്നാൽ പുതുതായി രാജ്യത്ത് എത്തുന്നവരുടെ താമസ രേഖ സ്റ്റാമ്പിംഗ് രാജ്യത്തെ താമസ കാര്യ വകുപ്പുകളിലൂടെ തന്നെ ആയിരിക്കും. 2020ഓടു കൂടി ആഭ്യന്തര മന്ത്രാലയത്തിലെ മുഴുവന്‍ സേവനങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: