മെല്‍ബണ്‍: ആസ്ട്രേലിലയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മേയറായി മലയാളി. കുട്ടനാട്ടുകാരന് ടോം ജോസഫാണ് നവംബറില്‍ വിക്ടോറിയ സംസ്ഥാനത്തെ വിറ്റ്ലീസിയ നഗരസഭയുടെ അധ്യക്ഷനായി ചുമതല ഏല്ക്കുക. നിലവില്‍ വൈസ് പ്രസിഡന്റാണ് ടോം .11 അംഗ നഗരസഭയില്‍ ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ പാര്‍ട്ടിക്കും 5 അംഗങ്ങള്‍ വീതമാണുള്ളത്. സ്വതന്ത്രനായി ജയിച്ച ടോംമിന്റെ പിന്തുണയോടെ ലേബര്‍ പാര്‍ട്ടി ഭരണത്തിലെത്തി. തുടക്കത്തില്‍ വൈസ് പ്രസിഡന്റ് പദവിയും ഒരു വര്‍ഷം മേയര്‍ സ്ഥാനവും എന്ന ധാരണയിലായിരുന്നു പിന്തുണ. അതനുസരിച്ചാണ് നവംബറില്‍ മേയര്‍ സ്ഥാനം ഏറ്റെടുക്കുക.
കുട്ടനാട് മണലടി കാപ്പില്‍ പുതുശ്ശേരി വീട്ടില്‍ വര്‍ക്കി ജോസഫ്- കുഞ്ഞമ്മ ദമ്പതികളുടെ മകനായ ടോം 2006 ലാണ് ആസ്ട്രേലിയയില്‍ എത്തിയത്. പ്രമുഖ കമ്പനികളില്‍ ജോലി നോക്കിയ ശേഷം സ്വന്തമായി ബിസിനസ്സ് ആരംഭിച്ച ടോം, മറന്‍ഡ & ഡോറീന് മള്‍ട്ടി കള്‍ച്ചറല്‍ അസോസിയേഷനിലുടെയാണ് പൊതു രംഗത്തേയ്ക്ക് വന്നത്. കാല് ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദീപാവലി ആഘോഷം നടത്തി സംഘാടകമികവ് കാട്ടിയതിലൂടെ ശ്രദ്ധേയനായ ടോം, മറന്‍ഡ റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റുമായി. മറന്ഡയില് പോലീസ് സ്റ്റേഷന് വരാന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു നഗരസഭാ തെരഞ്ഞെടുപ്പിലെ ജയം. വിറ്റ്ലീസിയ നഗരസഭയിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ ആളും ആസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ആദ്യ മലയാളിയുമായി ടോം മാറി. രജ്ഞിനി സഖറിയ ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ മറിയ, അമിഷ്, ആന്‍ എന്നിവര്‍ മക്കളും.
കഴിഞ്ഞ ദിവസം ആസേ്ട്രയിയയിലെത്തിയ കുമ്മനം രാജശേഖരന്, ടോം ജോസഫിന്റെ താല്പര്യപ്രകാരം വിറ്റ്ലീസിയ നഗരസഭ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക: