ഒര്‍ലാന്റൊ: ക്ലാസില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓഫീസിലേക്ക് കൊണ്ടുപോയ ആറ് വയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അവിടെയുള്ള സ്റ്റാഫിനെ ആക്രമിച്ചു എന്ന ആരോപിച്ചു കുട്ടിയെ കയ്യാമം വെക്കുകയും, തുടര്‍ന്ന് ജുവനൈൽ സെന്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഒര്‍ലാന്റോയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസ്സില്‍ അച്ചടക്കം ലഘിച്ച കുട്ടിയെ മെയ്ന്‍ ഓഫീസിലേക്ക് കൊണ്ടുവന്നു. പെട്ടന്ന് പ്രകോപിതയായ കുട്ടി അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ ചവിട്ടി. ഇതിനെ തുടര്‍ന്ന് സ്ക്കൂള് റിസോഴ്സ് ഓഫീസര്‍ രംഗത്തെത്തുകയും, കുട്ടിയെ കയ്യാമം വെച്ചു ജുവനൈല്‍ സെന്ററിലേക്ക് കൊണ്ടു പോവുകയായിരുന്നു. കുറ്റവാളികളുടെ ഫിങ്കര്‍ പ്രിന്റ് എടുക്കുന്നതുപോലെ കുട്ടിയുടേയും രേഖപ്പെടുത്തുകയും, കുറ്റവാളിയുടെ ഫോട്ടോ സൂക്ഷിക്കുന്നതുപോലെ ഫോട്ടോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇതിന് ശേഷം കുട്ടിയുടെ അമ്മൂമ്മയെ വിവരം അറിയിച്ചു. ജുവനൈല്‍ സെന്ററിലെത്തിയ അമ്മൂമ്മയോട് ഉണ്ടായ വിവരങ്ങള്‍ അധികൃതര്‍ ധരിപ്പിച്ചു. സംഭവം നടക്കുന്ന ദിവസത്തിന്റെ തലേ രാത്രി കുട്ടിക്ക് ശരിയായ ഉറക്കം ലഭിക്കാത്തതാണ് പ്രകോപിതയാകാന്‍ കാരണമെന്നും ഇത്രയും ക്രൂരമായി കുട്ടിയോട് പെരുമാറിയത് ശരിയായില്ലെന്നും അമ്മൂമ പറഞ്ഞു. സ്കൂളധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: