സകലശക്തികളുടെയും ഉറവിടമായ പരാശക്തി നിങ്ങളുടെ ഹൃദയത്തില്‍ത്തന്നെ കുടികൊള്ളുന്നു. പരമസത്യസ്വരൂപമാണ് ആ പരാശക്തി. അവിടുന്നു തന്നെയാണ് സനാതന സത്യം. അവിടുന്നു തന്നെയാണ് സമഗ്രമായ ആനന്ദം. അവിടുത്തോടു ബന്ധപ്പെടുമ്പോള്‍ നിങ്ങളുടെ മനസ്സ് സ്ഥിരമാകും. വിശ്വാസം ചാഞ്ചല്യമേല്ക്കാത്തവിധം സുദൃഢമാകും. അജ്ഞാനത്തിന്റെയും ദൗര്‍ബ്ബല്യത്തിന്റെയും നേരിയ ലാഞ്ഛനപോലും തുടച്ചുമാറ്റിക്കൊണ്ട് അന്തര്‍ലീനമായ സകലശക്തികളും ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഹൃദയത്തില്‍ കുടികൊള്ളുന്ന പരാശക്തിയുടെ ജ്ഞാനമാണ് സകല അന്ധകാരത്തേയും അകറ്റുന്ന പരമപ്രകാശം. സകലപ്രതിബന്ധങ്ങളേയും അകറ്റി അവിടുന്നുമായി ബന്ധം പുലര്‍ത്തുക. അഹന്തയും മാനസികവൃത്തികളുമാണ് പ്രതിബന്ധങ്ങള്‍. പൂര്‍ണ്ണമായി ശരണാഗതി അടയുവിന്‍. ശരണാഗതരാകുന്നതോടെ അമ്മയുടെ ദിവ്യപാദങ്ങളിലേക്കു നയിക്കുന്ന ആന്തരികമാര്‍ഗം തെളിഞ്ഞുവരും. അനുസന്ധാനത്തിന്റെ അവസ്ഥയിലേക്കു നിങ്ങള്‍ കടക്കും. അതോടെ ദിവ്യസാന്നിദ്ധ്യമായുള്ള സമീപ്യത്തിന്റെയും ഐക്യത്തിന്റെയും പരമാനന്ദം അനുഭവവേദ്യമാകും. പിന്നെ ശാന്തിയും പ്രസന്നതയും ധൈര്യവും ആനന്ദവും നിങ്ങള്‍ക്ക് സഹജമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: