കുവൈത്ത് സിറ്റി : സെൻറ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്) കുവൈത്ത് സ്നേഹദർശനം – വിചാര സായാഹ്നം സംഘടിപ്പിച്ചു. സിഐഎസ് ഉപദേശക സമിതി അംഗം വിഭീഷ് തിക്കോടിയുടെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും പ്രമുഖ എഴുത്തുകാരനും, ചിന്തകനും യാത്രികനുമായ ഷൗക്കത്ത് സദസ്സുമായി സ്നേഹ സംവാദം നടത്തി. ജീവിതം, ജ്ഞാനം, നിത്യത എന്നി വിഷയങ്ങളെ ആധാരമാക്കി സംഘടിപ്പിച്ച വിചാര സായഹ്നം വിഷയ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി.
ദർശനങ്ങൾ, ഗുരുപരമ്പര, സൂഫിസം, യാത്രാനുഭവങ്ങൾ എന്നിവയെ കുറിച്ചുള്ള സദസ്സിന്റെ ചോദ്യങ്ങൾക്ക് ഷൗക്കത്ത് ലളിതവും ഗഹനവുമായ തന്റെ വീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സിഐഎസ് അബ്ബാസിയ യുണിറ്റ് പ്രസിഡൻറ്റ് ശശി കൃഷ്ണൻ മാസ്റ്റർ, സെൻട്രൽ കമ്മറ്റി അംഗം അനിൽ ഭാസ്കർ എന്നിവർ ചേർന്ന് മുഖ്യാതിഥി ഷൗക്കത്തിനെ പൊന്നാട നൽകി ആദരിച്ചു. ചടങ്ങിൽ ഗുരുകുലം കോർഡിനേറ്റർ അജയകുമാർ ആശംസയും, ജനറൽ സെക്രട്ടറി ശ്രീജിത്ത് നായര് ഉപസംഹാര പ്രഭാഷണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: