ന്യൂദല്‍ഹി : കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി സി.കെ. അബ്ദുള്‍ റഹീമിനെ നിയമിച്ചു. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ജസ്റ്റിസായി നിയമിതരായതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് സി കെ അബ്ദുള്‍ റഹീം.
കേരളത്തിനു പുറമേ മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലേക്കും ആക്ടിങ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനീത് കോത്താരിയെയാണ് നിയമിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹില്‍രമാനി നല്‍കിയ രാജി രാഷ്‌ട്രപതി സ്വീകരിച്ചതോടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസായി വിനീത് കോത്താരിയുടെ നിയമനം.
ജസ്റ്റിസ് എം. റഫീഖ്- രാജസ്ഥാന്‍ ഹൈക്കോടതി, ജസ്റ്റിസ് ഡി.സി. ചൗധരി- ഹിമാചല്‍ പ്രദേശ് ഹൈക്കോടതി, ജസ്റ്റിസ് രാജീവ് ശര്‍മ്മ- പഞ്ചാബ് , ഹരിയാന ഹൈക്കോടതി എന്നിങ്ങനെയാണ് മറ്റ് നിയമനങ്ങള്‍.
















