ന്യൂദല്‍ഹി:അമേരിക്കയില്‍ വച്ച് നടക്കുന്ന ഭാരതത്തിന്റെ അഭിമാന പരിപാടിയായ ഹൗഡിമോദി അലങ്കോലപ്പെടുത്തന്‍ പാക് അനുകൂല സംഘടനയുടെ പ്രവര്‍ത്തനം. ഹൂസ്റ്റണിലെ ഇസ്ലാം പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇന്റര്‍നാഷണല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ് ഹൗഡി മോദിയ്‌ക്കെതിരെ പാക് അനുഭാവികളെ കൂട്ടി പ്രതിഷേധം നടത്താനൊരുങ്ങുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തേയ്‌ക്ക് പള്ളികളില്‍ നിന്ന് ആളുകളെ എത്തിച്ച് പ്രശ്‌നം സൃഷ്ടിക്കാനാണ് പദ്ധതി. ഇതിലേക്കായി നോട്ടീസ് അച്ചടിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം മോശം പ്രവര്‍ത്തനങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഒരു വിദേശ നേതാവിന്റെ പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിൽ നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരുമിച്ച് പങ്കെടുക്കും.
















