ന്യൂയോര്‍ക്ക്: വിനോദസഞ്ചാരികളെയും, കോളജ് വിദ്യാര്‍ത്ഥികളേയും ഇന്റര്‍നെറ്റ് പരസ്യങ്ങളിലൂടെ ആകര്‍ഷിച്ച് വന്‍തോതില്‍ വരുമാനമുണ്ടാക്കുന്ന ഒക്ലഹോമയിലെ ടർണർ ഫാൾസ് “ബ്ലൂഹോള്‍’ മരണക്കെണിയില്‍പ്പെട്ട് അപമൃത്യുവിനിരയായവരയുടെ കുടുംബാംഗങ്ങള്‍ക്കു നീതി ലഭിക്കുന്നതിനു ജസ്റ്റീഫ് ഫോര്‍ ഓള് (ജെഎഫ്എ) രംഗറത്തിറങ്ങുമെന്നു ചെയർമാൻ തോമസ് കൂവള്ളൂര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒമ്പതാം തീയതി വൈകിട്ട് ജെ.എഫ്.എ വിളിച്ചുചേർത്ത ടെലികോണ്‍ഫറന്‍സിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കൂവള്ളൂര്‍.
ഒരു വർഷത്തിനുള്ളിൽ 10 പേരുടെ മരണത്തിനു കാരണമായ ഡേവീസ് പാര്‍ക്കില്‍ എന്തുകൊണ്ട് തുടരെ തുടരെ മരണം സംഭവിക്കുന്നു എന്ന് അന്വേഷിക്കാന്‍, അതിനെതിരേ ശബ്ദിക്കാന്‍ ഇന്നേവരെ ഒരു സംഘടനകളും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ജെഎഫ്എ ഇത്തരത്തില്‍ ഒരു യോഗം ചേർന്നത്. ഇതിനോടകം പലരേയും സഹായിക്കാനും, നിയമങ്ങള്‍വരെ ഭേദഗതി ചെയ്യിക്കാനും ജെ.എഫ്.എയ്ക്ക് കഴിഞ്ഞിട്ടുണ്ട് . സമൂഹത്തിലെ “ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്ന പേരില്‍ അറിയപ്പെടുന്ന ജെഎഫ്എ പണംപോലും പിരിക്കാതെ ജനങ്ങളെ സംഘടിപ്പിച്ചാണ് കാര്യങ്ങള്‍ നേടിയെടുക്കുന്നത്.
ഭാവിയുടെ വാക്ധാനമായ ഒരു മലയാളി യുവതിയുടെ ജീവന് നഷ്ടപ്പെടാന്‍ കാരണം ഒക്ലഹോമയിലെ ഡേവീസ് പാര്‍ക്ക് അധികൃതരുടേയും, അവിടുത്തെ പോലീസ് അധികാരികളുടേയും അനാസ്ഥ മൂലമാണ്. അപകടത്തില്‍ മരണമടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടേയും ബന്ധുജനങ്ങളുടേയും അഭിപ്രായങ്ങള്‍ അറിഞ്ഞശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും എന്നും ജെഎഫ്എ ചെയര്മാന് പറഞ്ഞു.
വര്‍ഷങ്ങളായി ഒക്ലഹോമയിലെ ഡേവീസ് പാര്‍ക്കിലുള്ള ടര്‍ണര്‍ തടാകത്തോടു ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലത്ത് ആരും ശ്രദ്ധിക്കാത്ത കിടങ്ങ് പോലുള്ള ഒരു സ്ഥലമുണ്ടെന്നും അവിടെ കാല്‍വഴുതി വീണവരൊക്കെ കിടങ്ങിലൂടെ താഴേയ്ക്ക് പോയി അഗാധ ഗര്‍ത്തത്തില്‍ ചെന്നു വീഴുമെന്നും, ആ ഗര്‍ത്തത്തില്‍ വള്ളംനിറഞ്ഞുനില്‍ക്കുകയാണെന്നും, വെള്ളത്തിന്റെ അടിയില്‍ ചുഴലിയുണ്ടെന്നതിനാല്‍ വീണവരാരും തിരിച്ചുവന്നിട്ടില്ലെന്നും ജസ്ലിന്റെ മാതൃസഹോദരൻ രാജന് തോമസ് പറഞ്ഞു.
ജസ്ലിന് ജോസ്ജൂലൈ മൂന്നാം തീയതിയാണ് അപകടത്തില്‍പ്പെട്ടത്. പിറ്റെദിവസം ജൂലൈ നാലിനു ഇരുപതിനായിരത്തിലധികം ആളുകള്‍ ആ പാര്‍ക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടർന് പാർക്ക് അടച്ചിടേണ്ടി വന്നു. ജൂലൈ അഞ്ചിനു സുരേഷ് എന്ന ഒരു ഇന്ത്യക്കാരനും ഏറ്റവും ഒടുവിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാരും അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.
ഈ സംഭവത്തില്‍ തങ്ങള്‍ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി ജെ.എഫ്.എയുടെ ജനറല്‍ സെക്രട്ടറി കോശി ഉമ്മന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: