കുവൈത്ത് സിറ്റി: ഉത്സവ് -2019 – അമൃത വിസ്മയ സാംസ്കാരിക പരിപാടി ഹാവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നവംബർ എട്ട് വൈകുന്നേരം 6: 30 ന് ആരംഭിക്കുമെന്ന് അമ്മ കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ത കഴിവുള്ളവരെ ശാക്തീകരിക്കാനും പ്രചോദിപ്പിക്കാനും, കൂടാതെ കാഴ്ചയില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ കുവൈത്തിന്റെ ഉത്സവ് 2019 അമൃതവിസ്മയ എന്ന സാസ്കാരിക പരിപാടി സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്തമായ മിറക്കിള്‍ ഓണ്‍ വീല്‍സ് എന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാവിരുന്ന് ഇന്ത്യയില്‍ നിന്നുള്ള വ്യത്യസ്ത കഴിവുള്ള കലാകാരന്മാരാണ് അണിയിച്ചൊരുക്കുന്നത്. കൂടാതെ ജോസി ആലപ്പുഴ നയിക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷനും അരങ്ങേറും. കുവൈത്ത് പാരാ ഒളിമ്പിക് മെഡൽ ജേതാക്കളെയും മറ്റ് പ്രഗത്ഭരായ കുവൈറ്റ് പൗരന്മാരെയും ചടങ്ങില്‍ ആദരിക്കും. ഫഹേല്‍ അജിയാല്‍ മാളിലെ ബോളിവുഡ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഫ്ളയറും പ്രവേശന പാസും പ്രകാശനം ചെയ്തു.
അമ്മ കുവൈറ്റ് മാനുഷിക ലക്ഷ്യത്തിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് ഉദാരമായ പിന്തുണയും പങ്കാളിത്തവും തേടുന്നുവെന്ന് പ്രസിഡന്റ് ദിവാകരന് അമ്മനത്ത് പറഞ്ഞു. ജനറൽ കണ്‍വീനർ കൃഷ്ണ കുമാർ വി, പ്രേം രാജ്, രമേഷ് രണ്ടാം വീട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: