മുംബൈ: വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും, രാഹുലിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ നല്‍കിയ പരാതിയിലാണ് ഭോയ്വാഡ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
2016 മാര്‍ച്ച് 5, 22, 23 തീയതികളില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീര്‍ സര്‍വര്‍ക്കറിനെ രാജ്യദ്രോഹിയെന്ന് വിളിച്ചതായാണ് രഞ്ജിത്തിന്റെ പരാകിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ കോടതി വിശദമായി അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്.
സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ദയവിനു യാചിച്ചെന്നും ബ്രിട്ടന്റെ അടിമയായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ ആഗ്രഹിരുന്നെന്നുമാണ് കോണ്‍ഗ്രസ്സിന്റെ വിവാദ ട്വീറ്റില്‍ പ്രതിപാദിച്ചിരുന്നത്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സവര്‍ക്കറെ അപമാനിക്കലാണ് ഈ പരാമര്‍ശമെന്നും രഞ്ജിത് കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈയിലെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനാണ് കോടതി നിര്‍ദേശം നല്‍കിയത്.
















