ഭാഷയുടെ ഉപയോഗം ആശയവിനിമയം മാത്രമല്ല. സാംസ്‌കാരികവും സാമൂഹ്യവുമായ ജീവിതത്തെ പരിപോഷിപ്പിക്കുന്നത് ഭാഷയാണ്. അതുകൊണ്ടു കൂടിയാണ് വലിപ്പച്ചെറുപ്പമില്ലാതെ ഭാഷകള്‍ സംരക്ഷിക്കപ്പെടണം എന്ന് വാദിക്കുന്നത്. ഒരു ഭാഷ ഇല്ലാതാകുമ്പോള്‍ മരിച്ചുപോകുന്നത് ഒരു സംസ്‌കാരമാണ്. ആ ഭാഷ ഉപയോഗിക്കുന്നവരുടെ ജീവിതമാണ്. ആ ഭാഷയില്‍ ജീവിക്കുകയും സമൂഹമായി വളരുകയും ചെയ്ത ജനതതി തന്നെ ഭാഷയുടെ മരണത്തോടെ ഇല്ലാതാകുന്നു. അങ്ങനെ മരിച്ചുപോയ നിരവധി ഭാഷകളുണ്ട്. ഇല്ലാതായ സമൂഹങ്ങളുണ്ട്. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷയാണ് ‘അരാമിക്’. ലബനന്‍, ഇറാന്‍, ഇറാഖ്, ഇസ്രേല്‍, സിറിയ, ടര്‍ക്കി, ജോര്‍ദ്ദാന്‍, പലസ്തീന്‍ എന്ന ീ രാജ്യങ്ങളിലുള്ളവര്‍ അരാമിക് ഭാഷ സംസാരിച്ചിരുന്നു. എന്നാല്‍, ഇന്ന് ആ ഭാഷ എവിടെയും ഉപയോഗത്തിലില്ല. ‘അരാമികി’ലൂടെ രൂപപ്പെട്ട ഒരു സംസ്‌കാരം തന്നെ ഇല്ലാതായി. ഇംഗ്ലീഷും അറബിയും പേര്‍ഷ്യനുമെല്ലാം ചേര്‍ന്ന് അരാമികിനെ കൊല്ലുകയായിരുന്നു. യേശുവിന്റെ അനുയായികളും അരാമികിനെ ഉപേക്ഷിച്ച് ഇംഗ്ലീഷടക്കമുള്ള മറ്റ് ഭാഷകളിലേക്ക് കുടിയേറി. അവര്‍ അവരുടെ സംസ്‌കാരത്തെ ഇംഗ്ലീഷിനുമുന്നില്‍ അടയറവെച്ചു.
ഐക്യരാഷ്‌ട്രസഭയുടെ ലോകഭാഷാപട്ടികയില്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത് ആറുഭാഷകളെയാണ്. ഇംഗ്ലീഷ്, സ്പാനിഷ്, മണ്ഡാരിന്‍(ചൈനീസ്), അറബിക്, റഷ്യന്‍, ഫ്രഞ്ച് എന്നിവയാണവ. സ്‌പെയിനിലെയും ലാറ്റിനമേരിക്കയിലെയും ഭാഷയായ സ്പാനിഷ് 50കോടി ജനങ്ങള്‍ ഉപയോഗിക്കുന്നു. ചൈനയിലെ മണ്ഡാരിന്‍ ഭാഷ ഉപയോഗിക്കുന്നവര്‍ 90കോടി. 25കോടി പേര്‍ അറബിയും 21കോടി പേര്‍ റഷ്യന്‍ ഭാഷയും ഉപയോഗിക്കുന്നു. ലോകത്തൊട്ടാകെ ഉപയോഗിക്കുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഒരുലക്ഷത്തിലധികംപേര്‍ സംസാരിക്കുന്ന 33ഭാഷകളും ഒരുകോടിയിലേറെപ്പേര്‍ ഉപയോഗിക്കുന്ന 16ഭാഷകളുമുണ്ട്. വാമൊഴിയിലും വരമൊഴിയിലും നിലനില്‍ക്കുന്ന ലോകഭാഷകളില്‍ ആദ്യ മുപ്പതിലാണ് മലയാളത്തിന്റെ സ്ഥാനം. 2009ല്‍ യുനെസ്‌കോ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 196 ഭാഷകളും അവയുടെ ഭാഷാഭേദങ്ങളും ഉന്‍മൂലനത്തിന്റെ വക്കിലാണെന്ന് വെളിവാക്കിയിരുന്നു. ഈയൊരു ഭാഷാപരിസരത്തിലാണ് മലയാള ഭാഷയും പ്രസക്തമാകുന്നത്. പോകെപ്പോകെ, കാലം ചെല്ലുമ്പോള്‍ മലയാളത്തിന്റെ സ്ഥാനം താഴേക്കുപോകുമെന്നതില്‍ സംശയം വേï.
നമ്മുടെ മലയാളത്തിന് ആ ദുര്യോഗം വരാതിരിക്കാനാണ് കുറച്ചാളുകള്‍, മലയാളത്തിനുവേïി വിലപിക്കുന്നത്, എല്ലാം മലയാളത്തിലാകണമെന്ന് മുറവിളികൂട്ടുന്നത്. ഏറ്റവുമൊടുവില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിനുമുന്നില്‍ നടന്ന സമരവും മലയാളം നിലനില്‍ക്കണമെന്ന സദുദ്ദേശ്യത്തോടെ തന്നെയാണ്. ആ സമരം വിജയിച്ചെങ്കിലും(പൂര്‍ണ്ണമായി വിജയിച്ചോ എന്നറിയാന്‍ കാത്തിരിക്കാം) ”ഹാ! വരും വരും നൂനമദ്ദിന,മെന്‍നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും!” എന്നുപാടിയ മഹാകവിയുടെ വാക്കുകള്‍ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ ഇനിയുമെത്രയോ കടമ്പകള്‍ കടക്കണം!.
മലയാള ഭാഷയ്‌ക്ക് ചരിത്രാതീതമായ ചരിത്രമുണ്ട്. അശോകന്റെ രണ്ടാം ശിലാശാസനത്തില്‍ കേരളം എന്ന വാക്ക് ഉപയോഗിച്ചതും സംഘകാല സാഹിത്യ കൃതികളില്‍ തമിഴിനൊപ്പം 40 ശതമാനം മലയാള വ്യാകരണം ഉപയോഗിച്ചതും ഭാഷാ ഗവേഷകര്‍ ചൂïിക്കാട്ടിയിട്ടുï്. വയനാട്ടിലെ ഇടക്കല്‍ ഗുഹകളിലെ പ്രാചീന രേഖാചിത്രങ്ങളിലെയും പ്രാചീന സംഘകാല കൃതികളായ ചിലപ്പതികാരം, തോല്‍ക്കാവ്യം എന്നിവകളിലെ മലയാളം സാന്നിദ്ധ്യവും നമ്മുടെ ഭാഷയുടെ ചരിത്രാതീതകാലം മുതലുള്ള നിലനില്‍പ്പിനെ സൂചിപ്പിക്കുന്നതിനായി തെളിവായി പറയാറുï്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിന് നമ്മള്‍ ഈ തെളിവുകളൊക്കെയാണ് നല്‍കിയത്. പദവി നേടിയെടുക്കുകയും ചെയ്തു. ശ്രേഷ്ഠ ഭാഷയെന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടും എന്തേ മലയാളം പുറംകാല്‍ കൊï് തള്ളിമാറ്റപ്പെടുന്നു? എന്തേ, ഭാഷാ സ്‌നേഹികള്‍ക്ക് ‘എന്റെ മലയാളത്തെ തള്ളിക്കളയരുതേ…’ എന്ന് വില
പിക്കേïിവരുന്നു?
ഭാഷാ സ്‌നേഹികളുടെ ആവശ്യമായിരുന്നു മലയാളത്തിനുവേïി സര്‍വ്വകലാശാല സ്ഥാപിക്കണമെന്നത്. സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ടെങ്കിലും അതിന്റെ ഉദ്ദേശ്യലക്ഷ്യത്തിലേക്കെത്താന്‍ അതിനുകഴിഞ്ഞില്ല. മലയാള സാഹിത്യം പഠിപ്പിക്കുന്ന വിദ്യാലയം എന്നതായിരുന്നില്ല സര്‍വ്വകലാശാലയുടെ ഉദ്ദേശ്യം. ഇപ്പോള്‍ അവിടെ മറ്റേതൊരു കോളേജിലെയും പോലുള്ള വിദ്യാഭ്യാസം മാത്രമാണ് നടക്കുന്നത്. മറ്റുവിഷയങ്ങളെല്ലാം ഇംഗ്ലീഷില്‍ പഠിപ്പിക്കുകയും മലയാളം മാത്രം മലയാളത്തിലാക്കുകയും ചെയ്തു. മലയാളത്തിനായി, ഭാഷയുടെ ഉന്നമനത്തിനായി പ്രത്യേകിച്ചെന്തെങ്കിലും കര്‍മ്മം മലയാള സര്‍വ്വകലാശാല നിര്‍വ്വഹിക്കുന്നില്ല. ആ അര്‍ത്ഥത്തില്‍ വലിയ പരാജയമാണതെന്ന് വേദനയോടെ പറയേïിവരുന്നു.
കേന്ദ്ര സിലബസില്‍ വിദ്യാഭ്യാസം നടത്തുന്ന ആയിരക്കണക്കിന് സ്‌കൂളുകളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെയൊന്നും മലയാളം പഠനത്തിന് പ്രാമുഖ്യം നല്‍കുന്നില്ല. മലയാളം സംസാരിച്ചാല്‍ കുട്ടികളില്‍നിന്ന് പിഴ ഈടാക്കിയ സ്‌കൂളുകള്‍ വരെ നമ്മുടെ നാട്ടിലുï്. കുട്ടികള്‍ മലയാളം സംസാരിക്കുന്നത് നാണക്കേടായി കരുതുന്ന മാതാപിതാക്കള്‍ തലമുറകളോടുതന്നെ ചെയ്യുന്ന വലിയതെറ്റിനെക്കുറിച്ച് ബോധമുള്ളവരല്ല. കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതിനേക്കുറിച്ചു പഠിക്കാന്‍ ആദ്യത്തെ ഇഎംഎസ് മന്ത്രിസഭ സമിതിയെ നിയോഗിച്ചു. കോമാട്ടില്‍ അച്യുതമേനോന്‍ അധ്യക്ഷനായ ആ സമിതി 1958ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട,് ജനകീയ ഭരണം ജനങ്ങളുടെ ഭാഷയിലാവണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. പക്ഷേ കേരളത്തിലെ ഭരണഭാഷ എന്തുകൊïോ ഇന്നും പൂര്‍ണ്ണമായി മലയാളമായില്ല. അതിനുശേഷം ഈ വിഷയം പല സര്‍ക്കാരുകള്‍ക്കുകീഴില്‍ നിരവധി കമ്മിറ്റികള്‍ പഠിച്ചു. എല്ലാവരും പറഞ്ഞു, ഭരണഭാഷ മലയാളമാകണമെന്ന്. പക്ഷേ, പൂര്‍ണ്ണമായി നടന്നില്ല. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട ‘സര്‍ക്കാര്‍ ഉദ്യോഗത്തിന് മലയാളം’ എന്ന പ്രഖ്യാപനം പോലും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കെത്തുന്നതല്ല.
ഇപ്പോഴും മലയാളത്തെ അകറ്റിനിര്‍ത്തുന്ന ഇടം കോടതികളാണ്. കോടതികള്‍ മലയാളം ‘സംസാരിക്കാത്തത്’ സാധാരണക്കാരനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചുകൊïിരിക്കുന്നത്. 1987ല്‍ ജസ്റ്റീസ് നരേന്ദ്രന്‍ അധ്യക്ഷനായ സമിതി കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് ഗവണ്‍മെന്റിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതികളിലെ ഇംഗ്ലീഷ് ഉപയോഗം പാവപ്പെട്ടവനുമുന്നിലെ ഇരുമ്പുമറയാണെന്നാണ് അഭിപ്രായപ്പെട്ടത്. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1973ല്‍ കോടതി ഭാഷ ഇംഗ്ലീഷോ മലയാളമോ ആകാമെന്ന ഉത്തരവിറങ്ങി. ആ ഉത്തരവ് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു പദകോശം മലയാളത്തില്‍ രൂപപ്പെടുത്തണമെന്നും മലയാളത്തിലൊരു ലോ ജേര്‍ണ്ണല്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റീസ് നരേന്ദ്രന്റെ പേരിലുള്ള സമിതി നിര്‍ദ്ദേശിച്ചിരുന്നു. നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശകളൊന്നും ഇതുവരെ നടപ്പാക്കപ്പെട്ടില്ല. ഇംഗ്ലീഷില്‍ കോടതിവിധികള്‍ പുറത്തുവരുമ്പോള്‍ അതെന്താണെന്ന് മനസ്സിലാകാതെ, തൂക്കിക്കൊല്ലാനാണോ, അതോ വിലങ്ങഴിച്ചുവിടുകയാണോ എന്ന് തിട്ടമില്ലാതെ സാധാരണക്കാരന്‍ വാപൊളിച്ചു നില്‍ക്കുന്നു.
മലയാളത്തിനുവേïി മലയാളിക്കു സമരം ചെയ്യേïിവരുന്നത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന ദുര്യോഗമാണ്. തമിഴന് അവന്റെ ഭാഷ അമ്മയെപോലെയാണ്. ‘ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക്’ എന്നാണ് അവരുടെ ജീവമന്ത്രം. ഭാഷയ്‌ക്കുവേïി മരിക്കുന്നവരുള്ള നാടാണവരുടേത്. അത്രയ്‌ക്കു തീവ്രമായി പോകേïതില്ലെങ്കിലും നമ്മുടെ ഭാഷ നമുക്ക് പ്രിയപ്പെട്ടതാകണം. ഹിന്ദിയെ അകറ്റി നിര്‍ത്തണമെന്ന് പറയുന്നവര്‍ മലയാളത്തിനായി ഒന്നും ചെയ്യുന്നില്ല.
പിഎസ്‌സി പരീക്ഷ മാത്രം മലയാളത്തിലായതുകൊï് മലയാളത്തെ ലോകം ശ്രദ്ധിക്കുന്ന കാലം വരില്ല. മലയാളത്തില്‍ ജീവിക്കുകയും മലയാളത്തില്‍ ചിന്തിക്കുകയും ചെയ്യുന്നവരുടെ കാലം വരണം. എനിക്കു മലയാളമറിയില്ലെന്ന് അഭിമാനത്തോടെ പറയുന്ന കുഞ്ഞുങ്ങളും മലയാളം കുറച്ചു മാത്രം അറിയാമെന്ന് പറയുന്ന യുവാക്കളും ഇക്കാലത്തിന്റെ അടയാളങ്ങളാകാതിരിക്കണം. മാതൃഭാഷ പഠിക്കാത്ത സമൂഹവും പഠിപ്പിക്കാത്ത വിദ്യാഭ്യാസ രീതിയും നമുക്കുവേï.
പ്രതികരിക്കാൻ ഇവിടെ എഴുതുക: