കര്‍ഷകരും തൊഴിലാളികളുമായ സാധാരണക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമായ ചെറിയ തുകകള്‍ നിക്ഷേപമാക്കി അവര്‍ക്ക് വരുമാനവും ജീവിതസാഹചര്യവും ഒരുക്കിക്കൊടുക്കാനുള്ള ജനകീയ സംവിധാനമെന്ന നിലയിലാണ് സഹകരണപ്രസ്ഥാനം നിലവില്‍വന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ കേരളത്തില്‍ സഹകരണസംഘങ്ങള്‍ ഉടലെടുത്തിരുന്നു. ഇന്ന് ആയിരക്കണക്കിന് സഹകരണസംഘങ്ങള്‍ കേരളത്തിലുï്. അവയില്‍ ഭൂരിപക്ഷവും ഭരിക്കുന്നത് സിപിഎമ്മാണ്. കോര്‍പറേറ്റ് രീതിയില്‍ സിപിഎം വളര്‍ത്തിയെടുത്ത ചില സഹകരണസംഘങ്ങള്‍ ദശകങ്ങളിലൂടെ പാവപ്പെട്ടവന് ചോരനീരാക്കി സമ്പാദിച്ച പണംകൊï് കെട്ടിപ്പടുത്ത സഹകരണമേഖലയെയും സംസ്ഥാനത്തിന്റെ ഖജനാവിനെയും കൊള്ളയടിക്കുന്ന രീതിയില്‍ ധൂര്‍ത്തുപുത്രന്മാരായി വിലസുന്നു. ഇത്തരം ‘സഹകരണ കോര്‍പറേറ്റു’കളില്‍ മുന്നില്‍നില്‍ക്കുന്ന സ്ഥാപനമാണ് റബ്കോ എന്ന റബ്ബര്‍ കോ- ഓപറേറ്റീവ് ലിമിറ്റഡ്.
സംസ്ഥാന സഹകരണബാങ്കില്‍ റബ്കോ ഉള്‍പ്പെടെ ഏതാനും സഹകരണ സ്ഥാപനങ്ങള്‍ വരുത്തിവച്ച കുടിശ്ശിക 306.75 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഈയിടെ അടച്ചുതീര്‍ക്കുകയുïായി. കേരളബാങ്ക് രൂപീകരണത്തിന്റെ മറവില്‍ നടന്ന ഈ തിരിച്ചടവ് വിവാദമായി. സഹകരണസ്ഥാപനങ്ങള്‍ വരുത്തിവച്ച ഇത്രയും ഭീമമായ കടം, പ്രളയദുരിതങ്ങളും മറ്റുമായി സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചത്. വിവാദത്തെത്തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. ദീര്‍ഘകാലത്തെ വായ്പയായി സര്‍ക്കാരില്‍ തിരിച്ചടക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് 306.75 കോടി സര്‍ക്കാര്‍ തിരിച്ചടച്ചതെന്നായിരുന്നു വിശദീകരണം. ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചുകൊï് കേരളബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ്വ്ബാങ്ക് ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ വന്‍ കിട്ടാക്കടമായിരുന്നു. റബ്കോയുടേതാണ് ഇതില്‍ ഏറ്റവും കൂടിയ കടം. 238 കോടി. റബ്ബര്‍മാര്‍ക്കിന് 41 കോടിയും മാര്‍ക്കറ്റ് ഫെഡിന് 27 കോടിയുമായിരുന്നു സംസ്ഥാന സഹകരണബാങ്കിലെ കടം. ഇവര്‍ക്കുവേïി സര്‍ക്കാര്‍ അടച്ച തുക തിരിച്ചുപിടിക്കാനുള്ള ധാരണാപത്രം സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. തിരിച്ചുനല്‍കേï കാലാവധി, പലിശ എന്നിവ സംബന്ധിച്ചൊന്നും വ്യക്തതയും സുതാര്യതയും ഇക്കാര്യത്തിലില്ലെന്ന ആരോപണവും ഉയര്‍ന്നു.
റബ്കോ കഴിഞ്ഞ നാലുവര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുകയാണെന്നും അതുകൊï് പണം തിരിച്ചടയ്ക്കുന്നതിന് പ്രശ്നമില്ലെന്നും റബ്കോ ചെയര്‍മാന്റെ പ്രസ്താവനയും അതോടൊപ്പമുïായി. എന്നാല്‍ റബ്കോയുടെ ചരിത്രം പരിശോധിച്ചാല്‍ നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും അതിനനുസരിച്ച് വിവിധ സഹകരണ ബാങ്കുകളില്‍നിന്നും സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും കടമെടുക്കുകയുമായിരുന്നു റബ്കോ കഴിഞ്ഞ രï് പതിറ്റാïോളം കാലം.
1999 മുതലുള്ള റബ്കോയുടെ ലാഭ-നഷ്ടക്കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കണക്കുകള്‍ ലഭ്യമായിട്ടുള്ള 1999-2000 സാമ്പത്തികവര്‍ഷം തൊട്ട് 2005-06 വര്‍ഷംവരെ ഒരു രൂപപോലും ലാഭം ഉïാക്കാന്‍ റബ്കോയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഓരോവര്‍ഷവും കോടിക്കണക്കിന് രൂപ നഷ്ടമുïാവുകയും ചെയ്തു. ലഭ്യമായ ഏറ്റവും ഒടുവിലെ കണക്ക് 2005-06 ലേതാണ്. ആ വര്‍ഷം 163.85 കോടി രൂപയാണ് റബ്കോയുടെ നഷ്ടം. തുടര്‍ന്നുള്ള ഏതെങ്കിലും വര്‍ഷങ്ങളില്‍ ലാഭമുïായെങ്കില്‍ (ചെയര്മാന് പറയുന്നതുപോലെ കഴിഞ്ഞ നാലുവര്‍ഷമായെങ്കിലും ലാഭത്തിലാണെങ്കില്‍) ഇത്രയും ഭീമമായ വായ്പാകുടിശ്ശികയുള്ളവര്‍ വായ്പയുടെ പലിശയെങ്കിലും തിരിച്ചടക്കേïതല്ലേ. ഇപ്പോള്‍ ഈ വെള്ളാനയ്ക്കുവേïി സര്‍ക്കാര്‍ കടംവീട്ടിയ 238 കോടിയും അതിന്റെ പലിശയും കേരളത്തിന്റെ നികുതിദായകന്റെ പോക്കറ്റില്‍നിന്ന് പോയി എന്നുമാത്രം കരുതിയാല്‍ മതി.
(നാളെ: ഭരണകാലത്തു വായ്പ തരപ്പെടുത്തും, പലിശപോലും തിരിച്ചടക്കില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: