മേല്‍പ്പാലം പോലെ അഴിമതിയുടെ വഴിയും പോകുന്നത് മേലോട്ടുതന്നെയാണ്. അടച്ചുപൂട്ടലിനും പൊളിച്ചുപണിയലിനും വിധിക്കപ്പെട്ട പാലാരിവട്ടം മേല്പ്പാലത്തിനുപിന്നിലെ അഴിമതിയുടെ പേരില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് അന്വേഷണം മുന്‍ മന്ത്രിയിലേയ്ക്ക് നീളുന്നു. മന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഉന്നതന് രംഗത്തുവരുന്നു. ഇനി അത് എങ്ങോട്ടൊക്കെ തിരിയുമെന്നും അന്വേഷണം ആരിലൊക്കെ എത്തുമെന്നും കൊണ്ടുതന്നെ അറിയാം. അടിമുടി അഴിമതിയില്‍ മുങ്ങിയ കേരളത്തിലെ രാഷ്ട്രീയ, ഭരണ സംവിധാനത്തിന്റെ നേര്‍ച്ചിത്രമാണ് പാലാരിവട്ടം പാലം തെളിയിച്ചുകൊണ്ടു വരുന്നത്. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമികുംഭകോണത്തിന്റെ പിന്നാമ്പുറക്കഥകള്‍ വരാനിരിക്കുന്നേയുള്ളു.
ദേശീയതലത്തില്‍ മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള വമ്പന്മാര് ഒന്നൊന്നായി അഴിമതിയില്‍ തെന്നിവീഴുന്നതിന്റെ അനുരണനം കേരളത്തിലും വേണമല്ലോ. കോണ്‍ഗ്രസിന്റേയും യുപിഎയുടേയും കാലം അഴിമതിഭരണത്തിന്റെ തേര്വാഴ്ച്ചക്കാലമായിരുന്നു എന്ന് കഴിഞ്ഞദിവസം അമിത്ഷാ പറഞ്ഞതിനെതിരെ രോഷംകൊïവര് കണ്ണുതുറന്ന് കാണുകയും ചെവിതുറന്ന് കേള്‍ക്കുകയും ചെയ്യേï കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. രേഖകളും തെളിവുകളും കണ്മുന്നില് നിരന്നുനില്‍ക്കുമ്പോള്‍ നുണപ്രചാരണത്തിന് പ്രസക്തിയില്ലാതാവുകയാണ്.
പാലാരിവട്ടം പാലത്തിന്റെ കരാര്‍കമ്പനിയായ ആര്‍ഡിഎസ്, പ്രോജക്ട്സിന് വഴിവിട്ട് എട്ടേകാല്‍ കോടിരൂപ മുന്‍കൂര്‍ നല്‍കിയത് അന്നത്തെ പൊതുമരാമത്തു മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞ് പറഞ്ഞതനുസരിച്ചാണെന്നാണ് റിമാന്‍ഡിലായ പൊതുമരാമത്തുവകുപ്പു മുന്‍സെക്രട്ടറി ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ഞെട്ടല്‍ ആ മുന്‍മന്ത്രിയില്‍ മാത്രം ഒതുങ്ങുന്നതല്ല. മുസ്ലീംലീഗിലും യുഡിഎഫില്‍ ആകെയും അത് കിടലമുണ്ടാക്കും. തെളിവുശേഖരണവുമായി വിജിലന്‍സ് പിന്നാലെയുï്. മുന്‍മന്ത്രി അറസ്റ്റിലായേക്കാം. മുന്‍കൂര്‍ തുക നല്‍കുമെന്ന വ്യവസ്ഥയൊഴിവാക്കി ടെന്‍ഡര്‍ നല്കുകവഴി പല കമ്പനികളേയും ടെന്‍ഡറില്‍നിന്ന് അകറ്റിയിട്ട് തല്പരകക്ഷിയായ കമ്പനിക്ക് കരാര്‍ നല്‍കിയശേഷമാണ് വഴിവിട്ട് മുന്‍കൂര്‍ തുക നല്‍കിയത്. ഇത് സര്‍ക്കാര്‍ തീരുമാനമായിരുന്നു എന്നും മന്ത്രിയുടെ
നിര്‍ദേശപ്രകാരമാണ് ചെയ്തതെന്നുമാണ് സൂരജ് തന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇതുസംബന്ധിച്ച ഫയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് എംഡി അടക്കം അഞ്ചുപേര്‍ കïശേഷമാണ് തന്റെ മേശമേല്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു. മൊബിലൈസേഷന്‍ ഫï് എന്ന മുന്‍കൂര്‍ തുക നല്കാന് കരാറില്‍ വ്യവസ്ഥയില്ല. കരാറെടുക്കുന്ന കമ്പനിക്ക് പണിതുടങ്ങും മുമ്പ് നല്കുന്ന മുന്‍കൂര്‍ തുകയാണ് മൊബിലൈസേഷന്‍ ഫണ്ട്. ഇതടക്കം അഴിമതിയിലേയ്ക്കു വഴിവച്ച പല തീരുമാനങ്ങളും വകുപ്പുസെക്രട്ടറിക്ക് സ്വന്തംനിലയില്‍ എടുക്കാന്‍ പറ്റാത്തവയാണെന്നിരിക്കെ ഉന്നതരുടെ ഇടപെടല്‍ വ്യക്തമാകുന്നു. കുറഞ്ഞതുകയ്ക്ക് ടെന്‍ഡര്‍ വച്ച കമ്പനിയെ മറികടന്ന്, കൂടുതല്‍ തുക ക്വോട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കിയതിലും അപാകതയുടെ കറകാണാം. എവിടെയൊക്കെയോ എന്തൊക്കെയോ ധാരണകള്‍ നടന്നിട്ടുïെന്ന് വ്യക്തം.
നിര്‍മാണ പദ്ധതികള്‍ വരുമ്പോള്‍ തുടക്കംമുതല്‍ ഉന്നതരടക്കമുള്ളവര്ചേര്ന്നു നടത്തുന്ന ഗൂഢാലോചനയിലേക്കാണ് ഇതെല്ലാം വെളിച്ചം വീശുന്നത്. ആര്‍ക്ക് കരാര്‍ കൊടുക്കണമെന്നും അവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കമ്പനികളുമായി ധാരണയുïാക്കിയശേഷം ടെന്‍ഡര്‍ വിളിച്ച് പൊതുജനത്തെ കബളിപ്പിക്കുന്ന പകല്‍ക്കൊള്ളയായി മാറുകയാണ് ഓരോ സര്ക്കാര്പദ്ധതിയും. ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഇല്ലാത്ത വ്യവസ്ഥകള്‍ പിന്നീട് എഴുതിച്ചേര്‍ത്ത് കരാറുകാരനെ സഹായിക്കും. പൊതുഖജനാവ് ഊറ്റിക്കുടിക്കുന്ന കച്ചവടസംഘങ്ങളായി ഭരണസംവിധാനം മാറിക്കഴിഞ്ഞു. രാഷ്ട്രീയരംഗത്തെ പരസ്പര സഹായ സഹകരണസംഘങ്ങളായ രïുമുന്നണികളാണ് ഈ കച്ചവടത്തിലെ പങ്കുകാര്‍. അഴിമതിക്കറിയില്ലാതെ അഞ്ചുവര്‍ഷത്തെ കേന്ദ്രഭരണം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാരിനെതിരെ അനാവശ്യ വിവാദങ്ങളുïാക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന ഈ മുന്നണികളുടെ അസ്വസ്ഥതയുടെ കാരണം അവരുടെ സിരകളിലെ അഴിമതി രക്തംതന്നെയാണ്. അത് ജനം തിരിച്ചറിയാന്‍ കാലം കാത്തുവച്ചതാവാം പാലാരിവട്ടത്തെ ഈ കോലാഹലങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: