ഛത്ര: തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള മാവോയിസ്റ്റ് ഭീകരനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളാണ് അറസ്റ്റിലായത്. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നടത്തിയ തെലച്ചിലിലാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
ഛത്രയിലെ ജജ്വാരിയ ഗ്രാമത്തിലായാണ് ഇയാള്‍. സംസ്ഥാന പോലീസ് സേനയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
















