പഞ്ചാബ്: ലുധിയാനയിലെ ഋഷി നഗറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീടിനു പുറത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. ചൊവ്വാഴ്‌ച്ച രാത്രി ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.
സൈക്കില്‍ റിക്ഷയുമായി എത്തിയ വ്യക്തി, വീടിനു പുറത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. തക്കസമയത്തിനു ഉറക്കമുണര്‍ന്ന അമ്മ കുട്ടിയെ രക്ഷപെടുത്തി.
തുടര്‍ന്ന് കുട്ടിയുടെ പിതാവ് മോഷ്ടാവിനെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിന്നീട് ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ സംഭവം കഴിഞ്ഞയാഴ്ച ലുധിയാനയിലെ ശ്യാം നഗറിലെ ചേരിപ്രദേശത്തും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
















